ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: ലോയേഴ്സ് ഫോറം

കൽപ്പറ്റ :വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്നും നിയമവിരുദ്ധമായി കോടിക്കണക്കിന് വോട്ടുകൾ വെട്ടി മാറ്റിയ കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോടതിക്ക് മുമ്പിൽ കേരള ലോയേഴ്സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

 

പ്രതിഷേധ സമരം ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് സിഡന്റ് അഡ്വ. എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എ. പി മുസ്തഫ അധ്യക്ഷത വഹിച്ചു.

 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കൂട്ടുനിന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ജില്ലാ കോടതി മുമ്പാകെ വയനാട് ജില്ലാ ലോയേഴ്സ് ഫോറം പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

 

വോട്ടർ പട്ടിക നവീകരണത്തിന്റെ പേരിൽ രാജ്യം ഒട്ടാകെ 13 കോടിയോളം വോട്ടുകളാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ വെട്ടിമാറ്റിയത്.

ഏറ്റവും കുറ്റമറ്റ രീതിയിലും നിഷ്പക്ഷമായും നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകൾ തന്നെ അട്ടിമറിക്കപ്പെടുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിറ്റിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒഴിവാക്കിയത് മുതൽ, ചീഫ് ഇലക്ഷൻ കമ്മീഷണർ എടുക്കുന്ന നടപടികളിൽ ഒരു കാലത്തും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ പോലും കഴിയാത്ത രൂപത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് നിയമപരിരക്ഷ നൽകിയതും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളത്തിന് തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ നിന്നുവരെ കേൾക്കുന്ന വാർത്തകൾ വളരെ ഭീതിജനകമാണെന്നും യോഗം സൂചിപ്പിച്ചു.

ലോയസ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുനവറലി സാദത്ത് സ്വാഗതവും ട്രഷറർ അഡ്വക്കേറ്റ് ജമീല പി നന്ദിയും പറഞ്ഞു. ഭാരവാഹികളായ അഡ്വ. സാലിഹ, അഡ്വ. അസീസ്, അഡ്വ. കാദർ, അഡ്വ. നിതാ ഖാൻ, അഡ്വ. ഷബാന , അഡ്വ. നൗഫൽ, ബാരിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *