പോക്സോ; യുവാവിന് തടവും പിഴയും

കൽപ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടിൽ വി.എം ബോവാസ് (27) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആർ. സുനില്‍കുമാര്‍ ആറ് വര്‍ഷവും രണ്ട് മാസവും തടവിനും 35500 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2022 ല്‍ മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തും വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കയറി പിടിച്ചും മറ്റും ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

 

അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്നു വി.പി സിറാജാണ് കേസിൽ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *