കൽപ്പറ്റ :കോൺഗ്രസ് പ്രസ്ഥാനം ഉമ്മൻ ചാണ്ടിയോട് നന്ദി കാണിക്കണമെ ണും ഉമ്മൻചാണ്ടിയുടെ തിരു കൈകളാൽ താരക്കല്ലിട്ട, ബോഡ് സ്ഥാപിച്ച ചന്ദ്ര പ്രഭാ ട്രസ്റ്റ് ദാനമായി നൽകിയ 50 ഏക്കറിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നും
op ടികെറ്റ് മുറിക്കുന്ന ദിവസം വരെ സമരം തുടരുമെന്നും
ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകളായി കർഷകരെയും വയനാടൻ ജനതയെയും മാറി മാറി വരുന്ന സർക്കാരുകൾ വഞ്ചി
ക്കുകയാണെന്നും ഈ വഞ്ചന അവസാനിപ്പിക്കാൻ സമയമായെന്നും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു സംസാരിച്ച ഭാരവാഹികൾ കുറ്റപ്പെടുത്തി.ബ്രിട്ടീഷ് govt servay ആരംഭിച്ച റെയിൽവേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 80 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല, 45 കൊല്ലം കഴിഞ്ഞിട്ടും കോടികൾ ചിലവൊഴിച്ചിട്ടും ഒരു ഏക്കർ ഭൂമി നനക്കാൻ കാരാപുഴ പദ്ധതിക്ക് ഇത് വരെ കഴിഞ്ഞില്ല. 45 കൊല്ലം കഴിഞ്ഞിട്ടും ബാണാസുരസാഗർ പദ്ധതി കൊണ്ട് കർഷകന് ഒരു ഗുണവും ലഭിച്ചില്ല, അതെ പോലെ ബൈരക്കുപ്പപാല ത്തിനു കെ കരുണാകരൻ തറക്കല്ലിട്ടിട്ടു 32 വർഷം കഴിഞ്ഞു ഒരു കല്ല് പോലും അധികം വെക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. വൈകുന്നേരം ആയാൽ വയനാട്ടിലെ കുട്ടികൾ കർണാടക പോലീസിന്റെ ആട്ടും തുപ്പും കേട്ട് അതിർത്തിയിൽ ഉറങ്ങാൻ തുടങ്ങിയിട്ട് 15 വർഷം ആയി. രാത്രി കാലങ്ങളിൽ ബസ്സ് തടയുന്ന മൈസൂർ ഫോറസ്റ്റിലെ
മൃഗങ്ങളുംഇപ്പോൾ ബസ്സ് പോകുന്ന തോൽപ്പെട്ടി വന ത്തിലെയും രാജീവ് ഗാന്ധി നാഷണൽ പാർക്കിലെ മൃഗങ്ങളും തമ്മിൽ എന്താണ് വ്യത്യാസം എന്ന് വെളിപ്പെടുത്തണം എന്ന് ആക്ഷൻ കമ്മറ്റി ആശ്വശ്യപ്പ്പെട്ടു
വയനാടിൽ പ്രഖ്യാപിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്ത 7000 കോടിയുടെ പദ്ധതി അടക്കം ഒട്ടനവധി പദ്ധതികൾ നിരത്തി ഈ വഞ്ചന അവസാനിപ്പിക്കണമെന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ പി ഫിലിപ്കുട്ടി പറഞ്ഞു
പദ്ധതികൾ പ്രഖ്യാപിച്ച മുൻ ഗാമികൾ ആയ കെ കരുണകാരനോടും ഉമ്മൻ ചാണ്ടിയോടും നന്ദി കാണിക്കണം എന്ന് adv കെ ബാബു പറഞ്ഞു
ഉഷാ വിജയനെയും എം കെ ജിനചന്ദ്രനെയും പരസ്പരം താരതമ്യം ചെയ്യുന്നത് വയനാട്ടിൽ ജിനചന്ദ്രൻ ചെയ്ത കാര്യങ്ങൾ അറിയാത്തവരാണ് എന്ന് ആക്ഷൻ കമ്മറ്റി ജനറൽ കൺവീനർ മൊയ്തു കവുങ്ങൽ പറഞ്ഞു.സത്യാഗ്രഹം സമരത്തിൽ ലത്തീഫ് പഞ്ചാര സ്വാഗതവും അഷ്റഫ് പഞ്ചാര നന്ദിയും പറഞ്ഞു. ഡി എ പി എൽ ജില്ലാ പ്രസിഡന്റ് ഹാസക്കുട്ടി സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു
