റോട്ടറി- കേരളത്തോണിന് വയനാട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി

കൽപ്പറ്റ : റോട്ടറിയുടെ നേതൃത്വത്തിൽ മയക്കു മരുന്നിനെതിരായ ബോധവൽക്കരണ സന്ദേശവുമായി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയും ഓടുന്ന മാരത്തോൺ കൂട്ടയോട്ടം മൂന്നാം ദിവസം മാനന്തവാടിയിൽ നിന്ന് രാവിലെ 4. 30ന് ആരംഭിച്ച് 10 മണിക്ക് കൽപ്പറ്റയിൽ അവസാനിച്ചു. വയനാട്ടിലെ 8 റോട്ടറി ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് കേരളത്തോൺ ഓട്ടക്കാരെ സ്വീകരിച്ചു. കുട്ടികളിലും മറ്റുള്ളവരിലും വ്യാപകമായി കാണുന്ന ലഹരി ഉപയോഗത്തിന് എതിരായ സന്ദേശവുമായി ആണ് കേരളത്തോൺ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നത്. ഒരു ദിവസം 42 കിലോമീറ്റർ സ്ഥിരമായി ഓടുന്ന 14 പേരും പ്രാദേശികമായി ഓരോരോ സ്ഥലങ്ങളിൽ നിന്ന് കൂടുന്ന അമ്പതിലധികം ഓട്ടക്കാരും കേരളത്തോൺ കൂട്ട ഓട്ടത്തിൽ പങ്കെടുക്കുന്നു. ഓരോ ദിവസവും ഓടുന്ന ദൂരത്തിന്റെ ഇടയിലുള്ള സ്ഥലങ്ങളിൽ മയക്കുമരുന്നിനെതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചാണ് കൂട്ട ഓട്ടം നടക്കുന്നത്. ഓരോ ദിവസവും 42 കിലോമീറ്റർ വീതം ഓടി കേരളത്തിലെ 14 ജില്ലകളിൽ കൂടി കടന്നുപോയി 14 തീയതി തിരുവനന്തപുരത്ത് കേരളത്തോൺ അവസാനിക്കും. ഓരോ ജില്ലയിലും 42.2 കിലോമീറ്റർ വീതം ഓടി 590 കിലോമീറ്റർ ഓടിയാണ് ഓട്ടം അവസാനിപ്പിക്കുന്നത് എന്ന് കേരളത്തോൺ സംഘടിപ്പിക്കുന്ന കുമരകം റോട്ടറി പ്രസിഡന്റ് മധു കുമരകം അറിയിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ വയനാട് ജില്ല റോട്ടറി ഡിസ്റ്റിക് ഡെപ്യൂട്ടി കോർഡിനേറ്റർ സണ്ണി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ടി പി വി സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു, ഡോക്ടർ സാജൻ പണിക്കാർ, ജോജി മോൻ,. ക്രിസ്റ്റി പോൾ, സാജൻ കൽപ്പറ്റ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *