പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹനമോടിക്കൽ- ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

മാനന്തവാടി ട്രാഫിക് സബ് ഇൻസ്പെക്ടർ ശ്രീ. അബ്ദുൽ അസീസ് കെ.പി. ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. പി.സി തോമസ് സ്വാഗതം ആശംസിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ബിപിൻ സണ്ണി ക്ലാസ് നയിച്ചു. അദ്ധ്യാപകൻ ശ്രീ. ബിജുരാജ് വി.എസ് നന്ദി പറഞ്ഞു.

 

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന റോഡ് അപകടങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നിയമപരമായ പ്രായപരിധി, മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ, നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ, രക്ഷിതാക്കൾക്കുള്ള നിയമപരമായ ഉത്തരവാദിത്വങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി.

 

വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ ബോധവും ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *