പഴൂർ : നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ രണ്ടാം വാർഷികാഘോഷം പഴൂർ ഓൾഡ് ഏജ് ഹോമിൽ സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് രമേശ് അദ്ധ്യക്ഷത വഹിച്ചു.ഫാ.ഫാമിയൻ മുഖ്യ സന്ദേശം നൽകി.യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അൽഫോൻസ,സൂസി എന്നിവർ സംസാരിച്ചു.ചന്ദ്രിക സ്വാഗതവും, പ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.സ്നേഹവിരുന്നോടെ സമാപിച്ചു.
ശ്രേയസ് സ്വാശ്രയ സംഘം ഓൾഡ് ഏജ് ഹോമിൽ സ്നേഹ വിരുന്നൊരുക്കി
