കൽപ്പറ്റ: സംസ്ഥാനത്തെ ലക്ഷക്കണക്കിന് നിർമാണ തൊഴിലാളികൾക്ക് വിവിധ ഇനങ്ങളിൽ വിതരണം ചെയ്യാനുള്ള ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ കാലവിളംബം കൂടാതെ വിതരണം ചെയ്യണമെന്ന് ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വയനാട് ജില്ലാ ജനറൽ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനറൽ കൗൺസിൽ സംസ്ഥാന സെക്രട്ടറി ജനറൽ കെ. എക്സ്. സേവ്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി. കെ. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. ഇ. വിനയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ജോൺ പഴേരി, സനൽ നെടിയറ, പി. ജെ. റോയ്, പി. ജെ. ഫ്രാങ്ക്ളിൻ, എം. എസ്. സതീശൻ, ഷിജി ദേവസ്യ, ജോണി നന്നാട്ട്, കറുവ മജീദ്, ചിന്നമ്മ ജോസ്, എം. എൻ. കൃഷ്ണൻ, എ. വി. മുഹമ്മദലി, വി. കെ. ശാന്ത എന്നിവർ സംസാരിച്ചു.
