കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ

ചുണ്ടേൽ: വൈത്തിരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ നവോദയ തളിപ്പുഴ ജേതാക്കളായി. ചുണ്ടേൽ എസ്റ്റേറ്റ് എൽ.ആർ.സി ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കോളിച്ചാൽ എഫ്.സിയെ പരാജയപ്പെടുത്തിയാണ് നവോദയ തളിപ്പുഴ കിരീടം സ്വന്തമാക്കിയത്.

 

മത്സരത്തിന്റെ ഒന്നാം പകുതിയിൽ നവോദയ തളിപ്പുഴയുടെ പത്താം നമ്പർ താരം ആനന്ദാണ് വിജയഗോൾ നേടിയത്.

 

മത്സരത്തിനുശേഷം വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജിൻ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് ഡാരിൽ ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഫൈസൽ വൈത്തിരി, കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *