വയനാട് ജൈന സമാജം ദീപാവലി ആഘോഷിച്ചു

കൽപറ്റ: വയനാട്ടിലെ 500 ഓളം അടങ്ങുന്ന ജൈന കുടുംബങ്ങൾ ദീപാവലി ആഘോഷിച്ചു. ജൈനമതത്തിൻ്റെ 24 -ാമത് തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ്റെ 2553 -ാം നിർവാണ വാർഷിക ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. പുളിയാർമല കൃഷ്ണഗൗഡർഹാളിലാണ് പരിപാടികൾ നടത്തിയത്. ജൈന സമാജം നീർവാണം യൂണിറ്റാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

രാവിലെ 8 മണിക്ക് അനന്തനാഥ സ്വാമി ജൈന ക്ഷേത്രത്തിൽ മുഖ്യപുരോഹിതൻ പ്രദ്യുമ്ന സാമിയുടെ നേതൃത്വത്തിൽ പഞ്ചാമൃതപൂജ നടത്തി . ശേഷം മഹാവീരൻ്റെ ഫോട്ടോ പല്ലക്കിലേറ്റി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ഹാളിലെത്തിച്ചു. 9 മണിക്ക് നീർവാരത്തെ മികച്ച കർഷക അവാർഡ് നേടിയ പുട്ടസാമി ഗൗഡറും കുട്ടികർഷക അവാർഡ് നേടിയ ഹൃദയ് മാനവും ചേർന്ന് പതാക ഉയർത്തി. 10.30 ന് ഉദ്ഘാടന സമ്മേളനം നടത്തി. സമാജം പ്രസിഡൻ്റ് നേമിരാജൻ മാസ്റ്റർ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. കെ. എസ്.അശ്വിൻ സ്വാഗതം ആശംസിച്ചു. ആഘോഷ കമ്മിറ്റി ചെയർ പേഴ്സൺ ഉദയകുമാരി അധ്യക്ഷത വഹിച്ചു. വൈഷ്ണവ സമാജം പ്രസിഡൻ്റ് കെ.ജി. കൃഷ്ണമോഹൻ , മൈലാടിപാറ ചന്ദ്രനാഥ സ്വാമി ട്രസ്റ്റ് പ്രസിഡൻ്റ് എൽ. ജയകുമാർ, രത്‌നത്രയ ജൈൻ മിലൻ വയനാട് പ്രസിഡൻ്റ് പ്രസന്നകുമാരി, മഹിളാ സമാജം വൈസ് പ്രസിഡൻ്റ് ഹംസ വേണി , യുവസമാജം പ്രസിഡൻ്റ് വിബീഷ് ജൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മികച്ച കർഷക അവാർഡ് നേടിയ പുട്ടസാമി , യശോദര സാമി , കുട്ടി കർഷകൻ ഹൃദയ് മാനവ് , മികച്ച വനിത കർഷക ചൈതന്യ കായികതാരങ്ങളായ വനജകുമാരി , സുലോചന , ജൈന ബന്ധു എഡിറ്റർ രാജവർമൻ , ധാർമ്മി ക്ളാസ് കൺവീനർ സുധ റാണി , യോഗ അധ്യാപകൻ വി വി ജഗദീഷ്, മികച്ച ഹരിത സേന പ്രവർത്തക അനിത തിലകാനന്ദ് , എന്നിവരെ വേദിയിൽ ആദരിച്ചു. കിരൺ ജിത് ശർമ്മ രചിച്ച തത്വാർത്ഥ സൂത്രമലയാള വ്യാഖ്യാനം, ഏക ഭാവ സ്ത്രോത്ര , എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച വർക്ക് സമ്മാനം നൽകി.ആഘോഷ കമ്മിറ്റി കൺവീനർ കെ. എസ്.അശ്വിൻ നന്ദി അർപ്പിച്ചു. കുട്ടികൾക്കും മുതിർന്ന വർക്കും വിവിധ ധാർമ്മിക മത്സരങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *