പാചകപ്പുര ഉദ്ഘാടനം ചെയ്തു
മാനന്തവാടി : വാളേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മികവുത്സവത്തിന്റെയും പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .ബി പ്രദീപ് അധ്യക്ഷത വഹിച്ചു. കായിക മേളകളില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവു പുലര്‍ത്തിയ സ്‌കൂളിലെ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍ അനുമോദിച്ചു. സ്‌കൂളില്‍ നിന്നും വിവിധ മേളകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെയും എല്‍.എസ്.എസ് ജേതാവ് ആദ്യന്‍ ഉണ്ണിയെയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്…
