അനുശോചന യോഗം സംഘടിപ്പിച്ചു
ബീനാച്ചി: എസ്.ഡി.പി.ഐ സുൽത്താൻ ബത്തേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി പാലക്കൽ മൊയ്‌ദീന്റെ നിര്യാണത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. അനുശോചന യോഗം എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബ് ഉദ്ഘാടനം ചെയ്തു. തന്റെ പ്രയാസങ്ങൾക്കിടയിലും പാർട്ടിയോട് മൊയ്‌ദീൻക്ക കാണിച്ച ആത്മാർത്ഥ മറ്റു പ്രവർത്തകർക്ക് മാതൃകയാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറി നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി…
