നവകേരള സദസ്സ്: നൂല്‍പ്പുഴ പിലാക്കാവ് കോളനിക്ക് ആദ്യക്ഷണക്കത്ത്
ബത്തേരി : നവംബർ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് നൂല്‍പ്പുഴ പിലാക്കാവ് കോളനിക്കാര്‍ക്ക് ആദ്യ ക്ഷണക്കത്തെത്തി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ക്ഷണക്കത്തുകളുടെയും ലഘുലേഖയുടെയും വിതരണ ഉദ്ഘാടനാണ് നൂല്‍പ്പുഴ പിലാക്കാവ് കോളനിയില്‍ നടന്നത്. നവംബര്‍ 23 ന് ഉച്ചയ്ക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട ക്ഷണക്കത്താണ് കോളനിക്ക് നിയോജക മണ്ഡലം സ്വാഗതസംഘം ഭാരാവാഹികള്‍ എത്തിച്ചു നല്‍കിയത് ഇതോടെ മണ്ഡലത്തിലെ…
