എന്റെ മണ്ണ് എന്റെ രാജ്യം; മാനന്തവാടി ബ്ലോക്കുതല പരിപാടി സംഘടിപ്പിച്ചു.
മാനന്തവാടി : എന്റെ മണ്ണ് എന്റെ രാജ്യം ക്യാംപെയ്നിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി. വി. എച്ച്. എസ്. എസ്. മാനന്തവാടിയുടെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനവും പഞ്ച പ്രൺ പ്രതിജ്ഞയും നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു. മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സലീം അൽത്താഫ് അധ്യക്ഷത വഹിച്ചു. എൻ. എസ്….
പോലീസ് സ്‌മൃതി ദിനം; വിവിധ പരിപാടികൾ സംഘടിപ്പിക്കും
കൽപ്പറ്റ: ഈ വർഷത്തെ പോലീസ് സ്‌മൃതി ദിനം, ഏകതാ ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയിൽ ഒക്ടോബർ 21 മുതൽ 31 വരെ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസ് അറിയിച്ചു. ഒക്ടോബർ 21ന് രാവിലെ പോലീസ് അനുസ്മരണ ദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ പോലീസ് മേധാവി, അഡീഷണൽ എസ്.പി, സ്‌പെഷ്യൽ യൂണിറ്റ് മേധാവികൾ, സബ് ഡിവിഷൻ…
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കൽപ്പറ്റ : ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രി മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒ.പി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഹരിക്കുന്നതിനും, സൂപ്പര്‍ സ്പെഷാലിറ്റി തസിതിക സൃഷിടിക്കുന്നതിനും സ്ട്രോക്ക് സ്പെഷ്യലൈസേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും, ക്യാഷ്വാലിറ്റി ബ്ലോക്കും ആശുപത്രിക്ക് അനുവദിക്കപെട്ടിട്ടുണ്ടെന്നും സ്ഥലസൗകര്യം…
കേരളോത്സവം സമാപിച്ചു
കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.കെ പൊറ്റക്കാട് പുരസ്‌കാരം നേടിയ സ്റ്റെല്ല മാത്യു, അണ്ടര്‍ 19 സംസ്ഥാന വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ഐറിന്‍ തോമസ് എന്നിവരെ ആദരിച്ചു. 500 ലധികം പ്രതിഭകള്‍ മാറ്റുരച്ച കേരളോത്സവം മത്സരങ്ങളില്‍ യുവരശ്മി സ്റ്റേഡിയം പൊയില്‍ ഓവറോള്‍ കിരീടം നേടി. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ…
നമ്ത്ത് തീവനഗ; ചുരം കയറി ചെറുധാന്യ കലവറ.
കൽപ്പറ്റ : ആരോഗ്യദായകമായ ഭക്ഷ്യശീലങ്ങളില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യവുമായി നമ്ത്ത് തീവനഗ വയനാടന്‍ ചുരം കയറിയെത്തി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് കുടുംബശ്രീ വയനാട് ജില്ലാ മിഷനുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ ചെറുധാന്യ സന്ദേശ യാത്ര പുതിയ അനുഭവമായി. വനിതകളുടെ ചെണ്ട മേളത്തോടെയാണ് ചെറുധാന്യ ബോധവത്കരണ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കിയത്. ചോളം, റാഗി, പഞ്ഞപ്പുല്ല്, തിന, ചാമ, വരക് അരി, കവടപ്പുല്ല് തുടങ്ങിയ ധാന്യങ്ങളുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ…
കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി
ψമുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്’. ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ തെരച്ചിൽ ആരംഭിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരുന്നയാളായിരുന്നു സാബു. തിരച്ചിലിന് ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലെ ഫയർഫോഴ്സും ക്യൂബ ടീമും പങ്കെടുത്തു. നിധീഷ് കുമാർ (അസിസ്റ്റൻറ് ഓഫീസറിന്റെ ഫയർഫോഴ്സ്)…
മുത്തശ്ശിക്കഥകൾ പറഞ്ഞ് കുരുന്നുകൾ
കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മുത്തശ്ശിക്കഥ ശ്രദ്ധേയമായി. വയോജനസംരക്ഷണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ എ ജനാർദ്ദനൻ മാസ്റ്റർ കഥാവതരണം നടത്തി. പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ,എസ് ആർ ജി കൺവീനർ ദീപ കെ, സീഡ് കോഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു.
പി.പി.വി.മൂസ്സ സാഹിബ് അനുസ്മരണവും, ടി.മുഹമ്മദിന് സ്വീകരണവും നൽകി
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാവും മുൻ എം.എൽ.യു മായ പി.പി.വി.മൂസ്സ സാഹിബിന്റെ അനുസ്മരണവും,ചന്ദ്രിക ഗവേണിഗ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.മുഹമ്മദിനുള്ള സ്വീകരണവും പാണക്കാട് സാദിക്കഅലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തന്റെ കുറഞ്ഞ ആയുസിനുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്നതിൽ പതിന്മടങ്ങു സേവനം ചെയ്ത് തീർത്ത ഒരു നിസ്വാർത്ത നേതാവായിരുന്നു പി.പി.വി.മൂസ എന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.ഒന്നും നേടാതെ,ഒരു കാലത്തു മാനന്തവാടിയിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ…
