wenewser-user

    സുവർണ്ണ ജൂബിലി സമാപനവും, യാത്രയയപ്പും ജനുവരി 17ന്.

    കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി സമാപനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഷാജു പി എ ക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 17 ശനിയാഴ്ച രാവിലെ 10.30 തിന് നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി പട്ടിക വർട്ട പിന്നാക്ക ക്ഷേമ മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും ചടങ്ങിൽ സുവർണ്ണ ജൂബിലി സുവനീർ പ്രകാശനവും എൻഡോവ്മെൻ്റ് വിതരണവും…

    Read More

      വയനാട് ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 18ന്

      കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത)കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പുരുഷന്‍മാര്‍ 85 ഉം സ്ത്രീകള്‍ 75 ഉം കിലോഗ്രാമിനു താഴെ ശരീരഭാരം ഉള്ളവരാകണം. ടീമുകളും ഓപ്പണ്‍ സെലക്ഷന് താത്പര്യമുള്ളവരും ആധാര്‍ കാര്‍ഡിന്റെ ഒറിജിനലും കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ ഒമ്പതിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ക്ലബുകള്‍ 9048454098, 9947319203 എന്നീ നമ്പറുകളിലൊന്നില്‍…

      Read More

        അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്

        തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് കാറില്‍ പെട്രോള്‍ തീര്‍ന്നതായി നസീറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചുരം ഇറങ്ങി കുറ്റ്യാടി വരെ വണ്ടി ഓടിച്ച് എത്തുകില്ലെന്ന് അറിഞ്ഞതോടെ നസീര്‍ കാര്‍ തിരികെ കോറോത്ത് എത്തി. അവിടെയുള്ള പമ്പും രാത്രിയായതോടെ അടച്ചതോടെ കുടുംബം തനിച്ചായി. അടുത്തുള്ള ഹോട്ടലിന്റെ സമീപത്തായി വണ്ടി പാര്‍ക്ക്…

        Read More

          ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി; കുന്നമ്പറ്റയിലെ ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി

          കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച ഉചക്ക് 12.30-ഓടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി. സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി, കല്‍പ്പറ്റ…

          Read More

            സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്

            പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം , SSK വർണ്ണക്കൂടാരം , യാത്രയയപ്പ് സമ്മേളനം എന്നിവ ജനുവരി 16 വെള്ളിയാഴ്ച നടക്കും – പട്ടിക വർഗ – പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി OR കേളു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും -സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പി -ശ്രീനിവാസൻ്റെ യാത്രയയപ്പും അന്ന് നടക്കും…

            Read More

              കെ-ടെറ്റ് ആശങ്കകൾ പരിഹരിക്കണം: കെ പി എസ് ടി എ

              ബത്തേരി : സർവ്വീസിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്ന ബഹു. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വൈകിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി എസ് ടി എ ബത്തേരി ബ്രാഞ്ച് സമ്മേളനം കുറ്റപ്പെടുത്തി. അധിക യോഗ്യത ഉള്ളവർ പോലും കെ-ടെറ്റ് പാസാകണമെന്നത് യുക്തിക്കു നിരക്കുന്നതല്ല. അധ്യാപക സ്ഥാനക്കയറ്റമുൾപ്പടെയുള്ളവ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കെ-ടെറ്റ് വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു….

              Read More

                ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

                മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലറായി വീണ്ടും വിജയിച്ച സംഘ അംഗം പ്രമോദിന് മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്, സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത,ഷിബു ജോസഫ്,ജിജി അലക്സ് എന്നിവർ സംസാരിച്ചു.

                Read More

                  ആര്‍മി വെറ്ററന്‍സ് ദിനം ആഘോഷിച്ചു

                  കല്‍പറ്റ: വിരമിച്ച സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെയും അജയ്യമായ മനോഭാവത്തെയും ആദരിക്കുന്നതിനായി ജില്ലാ സൈനിക് ബോര്‍ഡുമായി സഹകരിച്ച് മുന്‍ സൈനികരുടെ സംഭാവനാ ആരോഗ്യ പദ്ധതി (ECHS) പോളിക്ലിനിക് കല്‍പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയില്‍ ആഘോഷിച്ചു.1953-ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ ഔദ്യോഗികമായി സര്‍വീസില്‍ നിന്ന് വിരമിച്ച ചരിത്ര ദിനത്തിന്റെ ഭാഗമായി ത്യാഗത്തെയും സേവനത്തെയും അനുസ്മരിച്ചു പരിപാടി നടത്തി. വയനാട് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ രാജീവ് ആര്‍. യുമായി സംവദിക്കുന്ന…

                  Read More

                    റമദാൻ ക്യാമ്പയിൻ കവർ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.

                    വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാൻ കാമ്പയിൻ കവർ വിതരണ ഉദ്‌ഘാടനം മാനന്തവാടി റെയ്ഞ്ചിൽ അക്കാദമി മാനേജർ എം കെ സുലൈമാൻ മൗലവി ചുണ്ടമുക്ക് മഹല്ല് സെക്രട്ടറി സാബിത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുഹ്‌യദ്ദീൻ കുട്ടി യമാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അബ്‌ദുൽ ജലീൽ ഫൈസി, നൗഷാദ് ദാരിമി, ജാഫർ വാഫി, ആശിഖ് വാഫി, ശരീഫ് ഫൈസി ചടങ്ങിൽ സംബന്ധിച്ചു

                    Read More

                      ഉദയ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 16 മുതൽ

                      കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തില്‍ നടത്തിവരുന്ന 20-മത് ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാനന്തവാടിവളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ജനുവരി 16 മുതല്‍ ഫെബ്രുവരി 1 വരെ നടത്തപ്പെടും.ഉദ്ഘാടന മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന എഫ്.സി. തിരുവണ്ണൂര്‍ കാലിക്കറ്റ്/വൈറ്റ് റോസസ് പൊഴുതനയുമായി ഏറ്റുമുട്ടും. 5 മണിക്ക് ബഹു.പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ശ്രീ. ഒ.ആര്‍. കേളു നിര്‍വ്വഹിക്കും. മാനന്തവാടി നഗരസഭ അധ്യക്ഷന്‍ ശ്രീ. ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ടൂര്‍ണ്ണമെന്റില്‍ മലബാറിലെ പ്രമുഖ ഫുട്ബോള്‍…

                      Read More