കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്ടിയു കളക്ടറേറ്റിൽ പ്രതിഷേധ സംഗമം നടത്തി
കല്‍പ്പറ്റ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്ടിയു ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ സംഗമം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ അടയ്ക്കുന്ന അംശാദായം ക്ഷേമനിധി ബോര്‍ഡില്‍നിന്നു വകമാറ്റി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു. ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ കുടിശിക സഹിതം ഓണത്തിനു മുന്‍പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി. ഹംസ, പാറക്ക മമ്മൂട്ടി,…
