മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ബോധവൽക്കരണം നടത്തണം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്.
കൽപറ്റ: വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ വൽക്കരണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മിഷന്‍ നിര്‍ദേശം. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അധികൃതരോട് നിര്‍ദേശിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 18 വനസംരക്ഷണസമിതികള്‍ പ്രവര്‍ത്തിക്കുന്നതായും വന സംരക്ഷണസമിതികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആന-കാട്ടുതീ…
