wenewser-user

വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്…

Read More

വയനാട് പുനരധിവാസം: ഒരു ലക്ഷം നൽകി രാജീവ്ഗാന്ധി കൾച്ചറൾ ഫോറം

തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി രാജീവ്ഗാന്ധി കൾച്ചറൾ ഫോറം ഒരു ലക്ഷം രൂപ നൽകി. കന്റോൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫോറം പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാർ എന്നിവർ തുക കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ, ഫോറം ഭാരവാഹികളായ കെ.ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്. ജി അനിൽകുമാർ, എ.ആർ നിസാർ എന്നിവർ പങ്കെടുത്തു.

Read More

അൽ മുക്താദിർ ജുവലറി അഞ്ചാം വാർഷിക ആഘോഷ ഫണ്ട് വയനാട് ദുരിതബാധിതർക്ക്

കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് പൂർണമായും വയനാടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പിന്റെ ചെയർമാനുംചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് പ്രമുഖ പദ്ധതികളാണ് ‘പാഞ്ച് യോജന’ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അൽ മുക്താദിർ ഗ്രൂപ്പിന് ഇന്ത്യൻ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ISO 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഡോ. മുഹമ്മദ് മൻസൂർ…

Read More

ഉരുൾ ദുരന്തം; എടവക സി.ഡി.എസ്. സമാഹരിച്ചത് 6.88 ലക്ഷം.

മാനന്തവാടി: ഉരുൾപൊട്ടൽ ദുരിതംവിതച്ചവർക്ക് എടവക കുടുംബശ്രീ സി.ഡി.എസ്. 6,88, 570 രൂപ സമാഹരിച്ചു നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യനെ ഏൽപ്പിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നാണ് തുക സ്വരൂപിച്ചത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷൻ ജോർജ് പടകൂട്ടിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.പി. വത്സൻ, ലിസി ജോൺ, ജില്ലാ മിഷൻ അസി. കോഡിനേറ്റർ വി.കെ. റജീന, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സീനത്ത്…

Read More

കടം എഴുതിത്തള്ളണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന നിർദേശം ശരിയല്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണം. ഇളവുകളോടുകൂടിയ പുതിയ വായ്പ അനുവദിക്കുമെന്ന തീരുമാനം ശരിയല്ല. പലിശരഹിതവായ്പ നൽകി ഈ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. കുടുംബശ്രീ മുഖേന നൽകിയ വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും േവണം. കേന്ദ്രത്തിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദുരന്തബാധിതരുടെ സാമ്പത്തികപ്രശ്നങ്ങൾകൂടി…

Read More

വിൽപ്പനക്കായി സൂക്ഷിച്ച 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

നടവയൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്റ് & ആന്റി നർ ക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.സി ഷിജുവും സംഘവും നടവയലിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നടവയൽ വടക്കേലിൽ വീട്ടിൽ വി.റ്റി ബാബു (62) വിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്‌കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വയനാട് ഇ.ഐ & ഐ ബി പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, വിജിത്,…

Read More

ഉരുൾ ദുരന്തം; മൊറട്ടോറിയം അല്ല വായ്പകൾ എഴുതി തളളുകയാണ് ആവശ്യം: ആനി രാജ

കൽപറ്റ: ഉരുൾ പൊട്ടൽ ദുരന്തം അനുവഭിക്കുന്നവർ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകൾക്ക് മൊറട്ടോറിയം അല്ല വായ്പകൾ പൂർണമായും എഴുതി തളളുകയാണ് വേണ്ടതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ആനി രാജ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണപ്പെട്ടവർക്കു മാത്രം സഹായം എന്ന സമീപനം മാറ്റണം. 10, 11, 12 വാർഡുകളിലെ മുഴുവൻ ജനങ്ങളുടേയും കടങ്ങൾ എഴുതി തളളണം. ദേശസാത്കൃത ബാങ്കുകൾ മാത്രമല്ല, മറ്റ് ധനകാര്യസ്ഥാപനങ്ങളിലേയും കടങ്ങൾ എഴുതി തളളണം. ധന കാര്യ സ്ഥാപനങ്ങളുടെ സമീപനങ്ങളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും….

Read More

യാത്രയയപ്പ് നൽകി

കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ട്രാൻസ്ഫറായിപ്പോവുന്ന ശ്രീ. നാരായണൻ ടി ഐ.പി.എസ്സിന് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തിയ ചടങ്ങിൽ മാനന്തവാടി ഡി.വൈ.എസ്.പി കെ.എസ് ഷാജി അദ്ധ്യക്ഷനായി. ബിജുരാജ് (ഡി.വൈ.എസ്.പി, കല്പറ്റ), എം.എം അബ്ദുൾകരീം (ഡി.വൈ.എസ്.പി, എസ്.എം.എസ് ), എം.കെ ഭരതൻ ( ഡി.വൈ.എസ്.പി, നാർകോട്ടിക് സെൽ ), എം.എ സന്തോഷ്‌ (കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ…

Read More

മുഴുവൻ വായ്‌പകളും സർക്കാർ എഴുതി തള്ളണം; ടി.സിദ്ദിഖ് എം.എൽ.എ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ മുഴുവൻ വായ്‌പകളും പൂർണ്ണമായി സർക്കാർ എഴുതിത്തള്ളണമെന്ന് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ. ലോണുകളുടെ ഉത്തരവാദിത്വം പൂർണ്ണമായും ബാങ്കുകളുടെ തലയിൽ വെച്ച് സർക്കാർ കൈകഴുകുന്ന സമീപനം ശരിയല്ല. ജീവൻ മാത്രം തിരികെ കിട്ടിയ മനുഷ്യരെ വേട്ടയാടാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും ടി. സിദ്ദിഖ് മേപ്പാടി യിൽ മാധ്യമങ്ങളോട് പറഞ്ഞു.

Read More

ആറായിരം രൂപക്ക് വാടക വീട് കിട്ടാൻ ഇല്ല: ബന്ധു വീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ദുരിത ബാധിതർ.

കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളിലായി ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. മാത്രമല്ല പരിചയത്തിൽ ഉള്ളതും മറ്റും ദുരിത ബാധിതർ ബുക്ക്‌ ചെയ്യുകയും മാറുകയും ചെയ്തതോടെ വീടുകളുടെ കാര്യത്തിൽ മേപ്പാടി മൂപ്പനാട് പ്രദേശത്ത് ഇനി കിട്ടാനില്ലാത്ത അവസ്ഥയാണ്.അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക്…

Read More