wenewser-user

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു. നിലവിൽ നാല് ജില്ലകളിൽ മാത്രമാണ് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മണിമല, അച്ചൻകോവിൽ നദികളിൽ ജാഗ്രതാ നിർദേശം നൽകി. ഉയർന്ന തിരമാലയ്ക്കും…

Read More

ദുരിതബാധിതരുടെ അക്കൗണ്ടിൽ നിന്നും പണം തിരിച്ചു പിടിച്ചത് അടിയന്തരമായി തിരിച്ചു നൽകണം: സഷാദ് മരക്കാർ.

കൽപ്പറ്റ: മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസ ധനമായി സർക്കാർ നൽകിയ പതിനായിരം രൂപയിൽ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിന്റെ ഭാഗമായി അവരുടെ അക്കൗണ്ടിൽ നിന്നും പണം പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും അത്തരത്തിൽ തിരിച്ചടവിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടിൽ എടുത്ത തുക ബന്ധപ്പെട്ടവർക്ക് തിരിച്ചു നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് സർക്കാർ ഉറപ്പു…

Read More

അണ്ടര്‍ 11 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 20ന്

കല്‍പ്പറ്റ: സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടര്‍ 11(ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ്) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 9.30 മുതല്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 2013 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം. 150 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഗൂഗിള്‍ഫോം മുഖേന തിങ്കള്‍ രാത്രി എട്ടിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/9bh9THa9io47GSy-ZA. Gpay No : 9744056901 ആര്‍. രമേഷ്. ഏpay…

Read More

അനുസ്മരണ സമ്മേളനം നടത്തി

വെള്ളമുണ്ട: കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റുമായിരുന്ന ആൻഡ്റൂസ് ജോസഫന്റെ ഒന്നാം ചരമദിനമായ ഓഗസ്റ്റ് 17ന് കർഷക കോൺഗ്രസ്‌ വെള്ളമുണ്ട മണ്ഡലം കമ്മറ്റി വെള്ളമുണ്ട ബാങ്ക് ഹാളിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡന്റ്‌ മനോജ്‌ TB അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ K.L. പൗലോസ് ഉത്ഘാടനം ചെയ്തു. മാതൃക നേതാവായിരുന്നു ആൻഡ്റൂസ് ജോസഫ് എന്ന് KL പൗലോസ് പറഞ്ഞു.സാധാരണക്കാരോടും ആദിവാസികളോടും ചേർന്ന് പ്രവർത്തിച്ചു ജനകീയനായ നേതാവായിതീർന്ന ആൻഡ്റൂസ് ജോസഫ് ന്റെ മാതൃകയിൽ…

Read More

മാലിന്യത്തിൻ്റെ അളവ് അനുസരിച്ച് ഫീ ഈടാക്കും; ഹരിത കർമ്മസേനയിൽ പുതിയ ചട്ടം

തിരുവനന്തപുരം: ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവനുസരിച്ചുമാത്രം വ്യാപാര സ്ഥാപനങ്ങൾക്ക് ഹരിതകർമ്മസേന യൂസർ ഫീസ് നിശ്ചയിച്ച് നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വിവിധതരം അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടർ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കലണ്ടർ പ്രകാരമല്ലാതെ ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യമെടുത്താൽ അധിക ഫീസ്…

Read More

കുന്നത്ത് കുര്യാക്കോസ് (103) നിര്യാതനായി

മാനന്തവാടി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കല്ലോടി കുന്നത്ത് കുര്യാക്കോസ് (103) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ 11ന് കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ ഏലി(മൂപ്പാട്ടില്‍ കുടുംബാംഗം). മക്കള്‍: ജോസ്, ത്രേസ്യ, സിസ്റ്റര്‍ മേരി(സിസ്റ്റേഴ്‌സ് ഓഫ് അഡോറേഷന്‍സ്, തിരുവനന്തപുരം), സെബാസ്റ്റ്യന്‍, ജോര്‍ജ്(കോയമ്പത്തൂര്‍), എല്‍സി, ഷേര്‍ളി, റെജി. മരുമക്കള്‍: ഏലിക്കുട്ടി കുന്നുംപുറത്ത്(എള്ളുമന്ദം), ജോസഫ് മുള്ളന്‍കുഴി (അമ്പലവയല്‍), മോളി ഒടിയത്തിങ്കല്‍ (ഇരിട്ടി ), ബേബി ചിറപ്പണത്ത് (അങ്കമാലി), ബേബി നെല്ലിക്കുന്നേല്‍ (ഓടപ്പള്ളം), തോംസണ്‍ മാത്യു തറയില്‍ (അത്യോറ),…

Read More

മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

മാനന്തവാടി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടേയും, ഉത്തരാഖണ്ഡിലെ നഴ്‌സിംഗ് ഓഫീസറുടെയും ക്രൂരമായ കൊലപാതകത്തില്‍ കെ.ജി.എന്‍.എ യുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആര്‍എംഒ ഡോ.അര്‍ജുന്‍ ജോസ്, സീനിയര്‍ നഴ്‌സിംഗ് ഓഫീര്‍മാരായ എയ്ഞ്ചല്‍, ബോബി, സെക്യൂരിറ്റി ചീഫ് ഷിബു പി.വി, നഴ്‌സിംഗ് ഓഫീസര്‍മാരായ രഞ്ജിത്ത്,സുവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

Read More

മൃഗ വേട്ടക്കിടെ യുവാവ് പിടിയിൽ

വരയാൽ: വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗം സർക്കാർ വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടുവാൻ ശ്രമിക്കുന്നതിനിടയിൽ എടത്തന സ്വദേശിയായ രാജൻ കെ സി (31) ചന്തു ഉക്കിടി എന്നയാളെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ആനന്ദന്റെ നേതൃത്വത്തിൽ പിടികൂടി. വനത്തിൽ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളിൽ നിന്നും നാടൻ നിറത്തോക്കും വെടിമരുന്നും ആയുധങ്ങൾ സഹിതം പ്രതിയെ പിടികൂടിയത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൽ സെബാസ്റ്റ്യൻ,…

Read More

കുഞ്ഞാമി (101) നിര്യാതയായി.

കണിയാമ്പറ്റ: മില്ല് മുക്ക് നെല്ലോളി കുഞ്ഞാമി (101) നിര്യാതയായി. മക്കൾ:അസീസ്(ബാപ്പു), സുഹറ, ജമീല,സൈനബ, ആയിഷ, മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:മണിക്ക് മില്ല്മുക്ക് ജുമാ മസ്ജിദിൽ.

Read More

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം:- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ, പാലക്കാട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോട്ടയം ഇടുക്കി കോഴിക്കോട് ജില്ലകളിൽ മഴ അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വടക്കൻ കർണാടകയ്ക്കും…

Read More