കമനീയം കാവുംമന്ദം, ഹരിത നഗര പ്രഖ്യാപനം നടത്തി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: പുതുവർഷത്തിൽ ശുചിത്വ രംഗത്ത്  പുതിയൊരു കാൽവെപ്പിലേക്ക് കടക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ കാവുംമന്ദം ടൗൺ കമനീയം കാവുംമന്ദം എന്ന പേരിൽ ഹരിത നഗര പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രഖ്യാപനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഹരിത നഗര സന്ദേശം നൽകി. വ്യാപാരികൾ, വിവിധ സ്ഥാപനങ്ങൾ,…

Read More

പുതുവത്സരാഘോഷവും, ജനറൽ ബോഡിയും സംഘടിപ്പിച്ചു.

എടവക : പഴശ്ശിനഗർ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ശ്രീ. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി തുളസീധരൻ ആദരിച്ചു. പഴശ്ശി നഗർ റസി: അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.പി. വാണിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ.കെ.എം.ഷിനോജ് സ്വാഗതം ആശംസിച്ചു. .പി. കാദർ, എം.കെ. അനിൽകുമാർ, കെ.എം. രാജു , സി എം.ജോസ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കപ്പച്ചേരി കുഞ്ഞാലി,…

Read More

നവ കേരള സദസ്സിലെ ജനകീയ ആവശ്യം നടപ്പിലാക്കി സർക്കാർ

മാനന്തവാടി: നവ കേരള സദസ്സിലെ ജനങ്ങളുടെ ആവശ്യമായ കെ.എസ്.ആർ.ടി.സി. ബസ്സ് സർവ്വീസ് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് അഗ്രഹാരം,മാങ്ങലാടി, പന്നിച്ചാൽ വഴി എള്ളുമന്നം, ഒരപ്പിലേക്ക് സർവീസ് ആരംഭിച്ചു.അഗ്രഹാരം, മാങ്ങലാടി, പന്നിച്ചാൽ നിവാസികളുടെ ചിറകാല സ്വപ്നം യാഥാർത്ഥ്യമാക്കി.നാട്ടുകാർ വാദ്യഘോഷങ്ങളോടെയും പായസം വിതരണം ചെയ്തും ചടങ്ങ് ആഘോഷമാക്കി. സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഫ്ലാഗ് ഓഫ് ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി തുളസീധരൻ സ്വാഗതം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി…

Read More

മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം : കെ.വി. സുബ്രഹ്മണ്യൻ

കൽപ്പറ്റ : സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ ടൗൺ ബ്രാഞ്ച് മെമ്പർ കെ.വി. സുബ്രഹമണ്യൻ മരണാനന്തരം തൻ്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായ് വിട്ടുകൊടുക്കുന്നതിനുുള്ള സത്യവാങ്മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി. അനാട്ടമി വിഭാഗം മേധാവിക്കുവേണ്ടി സത്യവാങ്മൂലം പ്രൊഫസർ ഡോ. വിനുബാൽ കൈപ്പറ്റി. തന്റെ ആയുസ്സ് ഇത്രയും കാലം നീട്ടിക്കിട്ടിയതിന് കാരണം വൈദ്യശാസ്ത്രത്തിന്റെ മികവാണ്. അതുകൊണ്ട്, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പാത്രമാകാതെ, തൻെറ ശരീരം ഉപയോഗിച്ച്, വൈദ്യശാസ്ത്രം പഠിക്കുന്ന കുട്ടികൾ കൂടുതൽ നന്നായി പഠിക്കട്ടെ എന്ന് സുബ്രഹ്മണ്യൻ…

Read More

റോഡിന്റ വശങ്ങളിൽ മരങ്ങൾ കൂട്ടിയിടുന്നവർക്കെതിരെ നടപടിയെടുക്കണം: പെരിക്കല്ലൂർ പൗരസമിതി

പുൽപ്പള്ളി : മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തിലെ പ്രദേശത്ത് പ്രധാനപ്പെട്ട റോഡുകളിലും, ഇടുങ്ങിയ ചെറു റോഡുകളിലും അടക്കം ധാരാളം മുറിച്ച മരങ്ങൾ അലക്ഷ്യമായി ഇടുന്നത് മൂലം വൻ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡിലേക്ക് കയറിയാണ് മരങ്ങൾ ഇട്ടിരിക്കുന്നത്. ഇടുങ്ങിയ റോഡുകളിൽ വലിയ വണ്ടികൾ നിർത്തി ലോഡ് കയറ്റുന്നത് മൂലം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ബന്ധപ്പെട്ട റവന്യൂ വകുപ്പ്, പഞ്ചായത്ത്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, പോലീസ് സംവിധാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു….

Read More

സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി.

  പുൽപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി. ചീയമ്പം മാർ ബേസിൽ പള്ളിയിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി ടി വി സജീഷ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ്, ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ട‌ർ അനിൽ ജേക്കബ് സ്വാഗതം ആശംസിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവ അനുസ്‌മരണം സെൻട്രൽ കമ്മറ്റിയംഗം ഇ. പി ബേബിയും നവവത്സര സന്ദേശം ഭദ്രാസന സെക്രട്ടറി ജോൺ ബേബിയും നടത്തി. മേഖല ഇൻസ്പെക്ടർഎൻ. പി…

Read More

വയനാട് ഫെസ്റ്റ് 2K 2സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി

  കമ്പളക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും DTPC വയനാടും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റ്റെ സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും കമ്പളക്കാട് യൂണിറ്റ് ട്രഷററുമായ കമ്പളക്കാട് ടൗണിൽ വിജയ ഏജൻസിസ് എംഡി സി രവീന്ദ്രന് കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ സമ്മാനക്കൂപ്പൺ നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു. കമ്പളക്കാട് ടൗണിൽ…

Read More

അറിവാണ് ആയുധം; സ്പന്ദനം ക്വിസ് 2025 ലക്ഷം രൂപയുടെ സമ്മാനം

മാനന്തവാടി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി വയനാട് ജില്ലയിലെ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 26-01-2025 തിയതി ഉച്ചക്ക് 2 മണി മുതൽ മാനന്തവാടി മേരി മാതാ കോളേജിൽ വച്ച് ജനറൽ ക്വിസ് മത്സരം നടത്തുന്നു. വയനാട് ജില്ലയിൽ നിന്ന് പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് സ്പന്ദനം ഇത്തരം ഒരു മത്സരം സങ്കടിപ്പിക്കുന്നത്. വരും വർഷങ്ങളിലും ഈ മത്സരപരിപാടി തുടർന്നു കൊണ്ടുപോകുവാൻ സ്പന്ദനം ആഗ്രഹിക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക്…

Read More

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്ത് -പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് പിടിയിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി ഇന്നലെ പുലർച്ചെ ചെക്ക് പോസ്റ്റിൽ വച്ച് ലക്ഷ്വറി ബസ്സിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എം ഡി എം എ യും കണ്ടെത്തിയ കേസിൽരണ്ടു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാത്രി 2 മണിയോടെ മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമും,മലപ്പുറം തിരൂർ സർക്കിൾ റേഞ്ച് ടീമുകളും ചേർന്ന് തിരൂരിൽ വച്ച് നടത്തിയ എൻഫോഴ്സ്മെൻ്റിൽ പിടികൂടി. മലപ്പുറം തിരൂർ താലൂക്കിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ വീട്ടിൽ…

Read More

അമ്മയെ മര്‍ദിച്ച് മകന്‍; വിവരമറിഞ്ഞ് പൊലീസ് എത്തിയിട്ടും പരാതി നല്‍കാതെ അമ്മ; സ്വമേധയാ കേസെടുത്തു

പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ തയ്യാറായില്ല. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ മര്‍ദിച്ചത്. സമീപവാസികളാണ് സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മെല്‍ബിനും സഹോദരന്‍ ആല്‍ബിനും സ്ഥിരമായി…

Read More