എല്‍സ്റ്റണ്‍-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സര്‍വ്വെ;വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ. രാജന്‍

മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വെ നടപടികള്‍വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കല്‍ – ജയോളജിക്കല്‍ – ഫോട്ടോഗ്രാഫിക് – ഭൂമിശാസ്ത്ര സര്‍വ്വെകള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയുടെ വില നിര്‍ണ്ണയ സര്‍വ്വെ ജനുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എല്‍സ്റ്റണിലെയും നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി…

Read More

കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്ന വിവേക് യാത്രയായി

ചൂരൽമല : കരൾരോഗ ബാധിതനായി എറണാകുളത്ത് ചികിത്സ യിലായിരുന്ന ചൂരൽമല സ്വദേശി വിവേക് (23) യുടെ ജീവൻ രക്ഷിക്കാനായില്ല. ചൂരൽമല ദുരന്തത്തെ അതിജീവിച്ച വിവേകിന്റെ കരൾ മാറ്റിവെക്കാൻ ചികിത്സാ സഹായനിധിയടക്കം രൂപീകരിച്ച് ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താൻ ശ്രമം നടക്കുന്ന തിനിടെയാണ് മരണം സംഭവിച്ചത്.

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച്‌ തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ സംസാരിച്ചു.

Read More

പെരുന്തട്ടയില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു

കല്‍പ്പറ്റ: വയനാട് പെരുന്തട്ടയില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു. കോഫി ബോര്‍ഡിന്റെ തോട്ടത്തിനു സമീപം താമസിക്കുന്ന സബ്രഹ്മണ്യന്റെ പശുവാണ് ചത്തത്. ഇന്നലെ രാത്രിയാണ് സംഭവം. വന്യമൃഗം ഭാഗികമായി ഭക്ഷിച്ച നിലയിലാണ് രാവിലെ ജഡം കണ്ടെത്തിയത്. കടുവ സാന്നിധ്യമുള്ളതാണ് പെരുന്തട്ടയും സമീപ പ്രദേശങ്ങളും. പശുവിനെ പിടിച്ചത് കടുവയാണെന്ന സംശയത്തിലാണ് നാട്ടുകാര്‍.

Read More

കടൽപോലൊരാൾ: കവർ റിലീസ് വൈറലായി.

ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, “കടൽപോലൊരാൾ”, എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,നന്ദകുമാർ എം എൽ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവർ, അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ.എം സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ഗതാഗത മന്ത്രിയും പാർലമെൻറ് അംഗവും നിയമസഭാംഗവും ആയിരുന്ന ഇ….

Read More

പനമരത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ആര്‍ക്കും പരിക്കില്ല

പനമരം: നിയന്ത്രണംവിട്ട കാര്‍ ഫര്‍ണിച്ചര്‍, ഹോം അപ്ലയയന്‍സ് കടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. സെന്റ് ജൂഡ്‌സ് പള്ളിയില്‍നിന്നുള്ള റോഡ് ഇറങ്ങിവന്ന കാറാണ് ‘റിയല്‍ റിച്ച്’ ഷോപ്പിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹവും കടയില്‍ ഉണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കടയില്‍ ഉണ്ടായിരുന്നതില്‍ ഏതാനും ഇക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറും നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ വി. ഉമ്മര്‍ പറഞ്ഞു.

Read More

ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യം: ചെറുവയൽ രാമൻ

മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ്…

Read More

മനുഷ്യവിജയത്തിന് വിജ്ഞാനവും കലയും ആവശ്യം: അഹമ്മദ് ദേവര്‍കോവില്‍

പനമരം: വിജ്ഞാനവും കലയും മികവുറ്റ രീതിയില്‍ സ്വായത്തമാക്കുന്നത് മനുഷ്യന്റെ വിജയത്തിന് ആവശ്യമാണെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. ബദ്‌റുല്‍ഹുദയില്‍ കല്‍പ്പറ്റ ദാഇറ മഹര്‍ ജാനുല്‍ ജാമിഅ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉസ്മാന്‍ മൗലവി പ്രാര്‍ഥന നടത്തി. ഉമര്‍ സഖാഫി ചെതലയം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായി. രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം എല്ലാ പൗരന്‍മാര്‍ക്കും ആസ്വദിക്കാന്‍ അവകാശമുണ്ടെന്നും അതിനെ തടയുന്ന നിലപാടുകള്‍ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണെന്നും അദ്ദേഹം…

Read More

നിര്യാതനായി

തരുവണ: പീച്ചങ്കോട് കുണ്ടിലോട്ട് നാസർ (57) നിര്യാതനായി. ഭാര്യ ജമീല. മക്കൾ: നദീറ,നൗഷിദ,നജീഹ,നാജീയ. മരുമക്കൾ: റാഷിദ് തേറ്റമല, ഇബ്രാഹിം അഞ്ചാംപീടിക, നസ്റുദ്ദീൻ, ഷുഹൈബ്. പീച്ചങ്കോട് മഹല്ല് വൈസ് പ്രസിഡന്റ്, ജബലുറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങൾ നിർഹിച്ചു വരികയായിരുന്നു

Read More

പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ.

പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ. മേപ്പാടി: കാപ്പം കൊല്ലി- പുഴമൂല പഞ്ചായത്ത് റോഡിൽ വീട്ടുമുറ്റത്തേക്ക് സൈഡ് ഭിത്തി ഇല്ലാത്തതിനാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാവുന്നത് തുടർച്ചയായി കൊണ്ടി രിക്കുക യാണ്‌ അപകട സ്ഥലത്ത് സൈഡ് ബഭിത്തി നിർമിക്കണമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അപകട സമയം ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടു പോവുന്നത്. കഴിഞ്ഞ ദിവസം ഇതേ…

Read More