വയനാട് മുസ്‌ലിം യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ ഒൻപതിന്.

കൽപ്പറ്റ : വയനാട് മുസ്‌ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് യതീംഖാന ക്യാമ്പസ്സിൽ ജമാലുപ്പ നഗറിൽ നടത്തും. വയനാട് മുസ്‌ലിം ഓർഫനേജിന്റെ ആരംഭ കാലമായ 1967 മുതൽ വിവിധ കാലങ്ങളിൽ യതീംഖാനയിൽ താമസിച്ച് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ആണ് സംഗമത്തിൽ പങ്കെടുക്കേണ്ടത്. യതീം ഖാനയിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളായവരും പ്രസ്തുത സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

പാവപ്പെട്ടവർക്കൊപ്പമാണ് എൽ ഡി എഫ്: മുഖ്യമന്ത്രി

കൽപ്പറ്റ: മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ് മുനമ്പത്തെ പ്രശ്‌നം വലിയ രീതിയിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. വോട്ടെടുപ്പിനു ശേഷം യോഗം ചേർന്ന് പ്രശ്‌നത്തിന് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അർധരാത്രി പാലക്കാട്ട് പൊലീസ് നടത്തിയ റെയ്‌ഡിനെക്കുറിച്ചോ കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചോ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്രസർക്കാരിരെയും രാഹുൽ ഗാന്ധിയേയും വിമർശിച്ച അദ്ദേഹം…

Read More

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; ഉദ്യാഗസ്ഥരുടെ അഭാവമില്ല

കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും അഭാവത്തില്‍ യഥാക്രമം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍), ജൂനിയര്‍ സൂപ്രണ്ട് (എം) വിഭാഗം എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കളക്ട്രേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിത ബാധിതര്‍ക്കായി ഇവിടെ…

Read More

ഉപതെരഞ്ഞെടുപ്പ് അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു

  കൽപ്പറ്റ : വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സേവന വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഉറപ്പാക്കിയതായി പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ അവശ്യ സേവന വിഭാഗത്തിലുള്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് നവംബര്‍ 8 മുതല്‍ 10 വരെ അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച പോസ്റ്റല്‍ വോട്ട് കേന്ദ്രങ്ങളിലെത്തിരാവിലെ 9 മുതല്‍…

Read More

കെ ഫോര്‍ കെയറുമായി കുടുംബശ്രീ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍

കൽപ്പറ്റ : പാലിയേറ്റീവ് രംഗത്ത് കുടുംബശ്രീയുടെ നൂതന സംരഭമായ കെ ഫോര്‍ കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങള്‍ക്ക് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി. കെ ഫോര്‍ കെയര്‍ സേവനത്തിവന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് 8590148737 നമ്പറില്‍ വിളിക്കാം. ആദ്യഘട്ടത്തില്‍ വയോജനപരിപാലനം, രോഗി പരിചരണം, ഭിന്നശേഷി പരിചരണം, പ്രസവ ശുശ്രൂഷ സേവനങ്ങളും പിന്തുണയും ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ ശിശു…

Read More

യുവാവ് പുഴയിൽ ചാടി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൽപ്പറ്റ : പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ…

Read More

എച്ച്.ഐ.വി ബോധവല്‍ക്കരണം; തെരുവ് നാടകം സംഘടിപ്പിച്ചു

മാനന്തവാടി: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തുന്ന ഫോക്ക് ക്യാമ്പയിന്‍ ‘ഒന്നായി പൂജ്യത്തിലേക്ക് ‘ വയനാട് ജില്ലയില്‍ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ. വിഭാഗം എന്‍. എസ്. എസ്. യൂണിറ്റിന്റെ സഹകരണത്തോടെ എച്ച്.ഐ.വി ബോധവല്‍ക്കരണ തെരുവ് നാടകം വിദ്യാലയത്തില്‍ സംഘടിപ്പിച്ചു. വളരെ വ്യത്യസ്തമായ ഈ എച്ച്.ഐ.വി. പ്രതിരോധ പ്രചരണം വിദ്യാര്‍ത്ഥികളെ സജീവമായി പിടിച്ചിരുത്തുന്നതില്‍ വിജയിച്ചു. പുലികളിയില്‍ തുടങ്ങിയ നാടകം രാജാവ്, രാജഗുരു , സേവകര്‍ എന്നിവരിലൂടെ എച്ച്.ഐ.വി. പ്രതിരോധ…

Read More

ബിജെപിയുടെ രാഷ്ട്രീയം ഏതുവിധേനയും അധികാരത്തിലിരിക്കാൻ രൂപകല്പന ചെയ്തത്: പ്രിയങ്ക ഗാന്ധി

പന്നിക്കോട്: ഏതുവിധേനയും അധികാരത്തിലിരിക്കാൻ വേണ്ടി മാത്രം രൂപകല്പന ചെയ്തതാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പന്നിക്കോട് നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിന് ഒരു ശ്രദ്ധയുമില്ല. വിദ്വേഷവും ഭയവും വെറുപ്പും അവിശ്വാസവും പ്രചരിപ്പിക്കുന്നതിനെ കുറിച്ചാണ് ഓരോ ബിജെപി നേതാവും സംസാരിക്കുന്നത്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ രാജ്യത്തുള്ളത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക…

Read More

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

തിരുവനന്തപുരം : റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ്…

Read More

വയനാടിൻ്റെ ആവശ്യങ്ങളിൽ മുന്നണി സ്ഥാനാർഥികൾ നയം വ്യക്തമാക്കണം : ആം ആദ്മി പാർട്ടി

ബത്തേരി: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർഥികൾ വയനാടിൻ്റെ അടിയന്തര ആവശ്യങ്ങളായ നിലബൂർ – നഞ്ചംകോട് റെയിവേ , രാത്രി യാത്ര നിരോധനം, വനം വന്യജിവി പ്രശ്നങ്ങൾ, ചുരം ബദൽ പാത, വയനാട് മെഡിക്കൽ കോളേജ് , ബൈരകുപ്പ പാലം തുടങ്ങിയ പ്രശ്നങ്ങളിൽ അവരുടെ നയം വ്യക്തമാക്കണം എന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.പി മാരും എം എൽ എ മാരും , സർക്കാരുകളും മാറി മാറി വരുന്നുണ്ട് എങ്കിലും വയനാട്ടുകാരുടെ പ്രധാനപ്പെട്ട…

Read More