ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

    കൽപ്പറ്റ: ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍, ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…

    Read More

      പശ്ചിമഘട്ട സംരക്ഷണത്തിന്നും കാലാവസ്ഥാ അടിന്തിരാവസ്ഥയ്ക്കും ഊന്നൽ നൽകണം.

      കൽപ്പറ്റ : ആഗോള താപവർദ്ധനവിൻ്റെ പരിണിത ഫലമായി ഭൂമിയിലാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാസ്ഥാ അടിയന്തരാവസ്ഥയെ അവഗണിക്കാത്തതും ഉൾക്കൊള്ളുന്നതും ചെറുക്കുന്നതുമായ പരിസ്ഥിതി നയങ്ങൾക്കും വികസന തന്ത്രത്തിനും ഭരണനിർവഹണനത്തിനും കേരളം ഊണൽ നൽകണമെന്നും ദുരന്ത നിവാരണത്തിൽ നിന്നും കാലാസ്ഥ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭരണത്തിലെക്ക് മാറണമെന്നും പരിസ്ഥിതി ഐക്യവേദിയും സഹ്യാദ്‌റി എൻവിയോർമെൻ്റ് സമ്മിറ്റും ചേർന്ന് തയ്യാറാക്കിയ ജനകീയ പരിസ്ഥിതി നയരേഖ ആവശ്യപ്പെട്ടു രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയുമാണ് അഭിസംബോധനം ചെയ്യുന്ന കാട് മുതൽ കടൽ വരെ എന്ന് പേർ നൽകിയിരിക്കുന്ന ജനകീയ പരിസ്ഥിതി…

      Read More

        സർഗോത്സവത്തിൽ വിജയികളായവരെ ആദരിച്ചു

        മാനന്തവാടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെനേതൃത്വത്തിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിന് വേണ്ടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഗ്രന്ഥാലയം ആദരിച്ചു. ഒരു കുടുംബം പോലെ ഗ്രന്ഥാലയത്തോടൊപ്പംചേർന്ന് നിന്ന് പഴശ്ശി ഗ്രന്ഥാലയത്തിന്റെ പേര് വാനോളമുയർത്തിയ കൂട്ടുകാരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഷബിതടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് അയ്യൂബ് സ്വാഗതം ആശംസിച്ചു. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയൻ ഷിനോജ് വി പി…

        Read More

        എയ്ഡ്സ് ദിനാചരണം: സംഘാടക സമതിയോഗം ചേര്‍ന്നു

        കൽപ്പറ്റ : എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല സംഘാടക സമിതി യോഗം കല്‍പ്പറ്റ നഗരസഭയില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍ വിഷയാവതരണം നടത്തി. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സര്‍ക്കാരേതര സംഘടനകളുടെയും പൊതു -സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ നവംബര്‍ 30 നും ഡിസംബര്‍ 1…

        Read More

        മറുനാടൻ മലയാളി കർഷകരെ പ്രവാസികളായി പരിഗണിക്കണമെന്ന് യു.എഫ്.പി.എ. വാർഷിക സമ്മേളനം

        കൽപ്പറ്റ: മറുനാടൻ മലയാളി കർഷകരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും. മറുനാടുകളിലെ മലയാളി കർഷകരെ മുഴുവൻ പ്രവാസികളായി അംഗീകരിക്കണമെന്ന് അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം ദി അഗ്രേറിയൻ – 3 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നത്. . വാർഷികത്തോടനുബന്ധിച്ച് കുടുംബ…

        Read More

          റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിന് തിരിച്ചടി; പ്രതിവർഷം ഒരു ലക്ഷം ടൺ വരെ അരി നഷ്ടമാകും

          കോഴിക്കോട്: റേഷൻ വിഹിതംവെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. മഞ്ഞ കാർഡുടമകളുടെ പ്രതിമാസ ധാന്യവിഹിതം വെട്ടിച്ചുരുക്കാനാണ് ഭക്ഷ്യഭദ്രത നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ സംസ്ഥാനത്തിന് പ്രതിവർഷം ഒരു ലക്ഷം ടൺ വരെ അരി നഷ്ടമാകും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാരം. നിലവിൽ ഒരു മഞ്ഞ കാർഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. എന്നാൽ പുതിയ നീക്കമനുസരിച്ച് വ്യക്തിക്ക് ഏഴ് കിലോ അരി എന്ന നിലയിലേക്ക് കാര്യങ്ങൾ…

          Read More

          ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണം; സമരം പത്താം ദിനംബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണം; സമരം പത്താം ദിനം

            കൽപ്പറ്റ: തിരുഹൃദയാനഗറിൽ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ നടത്തുന്ന പത്താം ദിവസത്തെ സമര പരിപാടി നഗരസഭാ കൗണ്‍സിലര്‍ ടി. മണി ഉദ്ഘാടനം ചെയ്തു. കല്‍പറ്റ നഗരസഭാ പരിധിയില്‍ സിവില്‍ സ്റ്റേഷന്‍ 8-ാം വാര്‍ഡില്‍ തിരുഹൃദയ നഗര്‍ ബൈപാസ് പ്രദേശത്ത് ജനവാസ മേഖലയില്‍ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ പൊതുയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പത്താം ദിവസത്തെ സമര പരിപാടി ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ടി. മണി നിര്‍വഹിച്ചു….

          Read More

            വടുവച്ചാൽ ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു 

            വടുവച്ചാൽ : ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് (5)ആണ് മരിച്ചത്. ഖബറടക്കം തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ

            Read More

            കേരളപ്പിറവി ദിനത്തിൽ മധുരമേളയുമായി തരിയോട് ജി എൽ പി സ്കൂൾ

            കാവുംമന്ദം: കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനത്തിൽ പിറന്നാൾ മധുരം ഒരുക്കി തരിയോട് ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച മധുരമേളം ഏറെ ശ്രദ്ധേയമായി. ക്യാരറ്റും ബീറ്റ്റൂട്ടും ഉള്ളിയും തൊടിയിലെ പപ്പായയും കാച്ചിലും ചക്കയും നവധാന്യങ്ങളും പായസക്കൂട്ടുകളായി നിരന്നപ്പോൾ കുരുന്നുകളുടെ കണ്ണിലും നാവിലും ഒരേസമയം മധുരം നിറഞ്ഞു. വൈവിധ്യമാർന്ന അമ്പതോളം വ്യത്യസ്ത മാര്‍ന്ന പായസങ്ങൾ രക്ഷിതാക്കൾ തയ്യാറാക്കി സ്കൂൾ അങ്കണത്തിൽ ഒരുക്കി. വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മധുരമേളം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും…

            Read More

              കൈക്കൂലിക്കേസിൽ ആർ.ടി.ഒ. ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവ്

              കോഴിക്കോട്: അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് പരിശോധനയുണ്ടെന്ന് മുൻകൂട്ടി വിവരം നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കൽപ്പറ്റ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും. ആർ.ടി.ഒ. ഡ്രൈവർ കെ.എ. ബാലനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.   2017-ലാണ് കേസിനാസ്പദമായ സംഭവം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് വയനാട്ടിലേക്ക് ടൈൽസുമായി പോകുന്ന വാഹനങ്ങൾക്ക്, ആർ.ടി.ഒ.യുടെ പരിശോധനയുണ്ടെങ്കിൽ ആ വിവരം മുൻകൂട്ടി അറിയിക്കുന്നതിനായി വാഹന ഉടമയിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബാലനെ…

              Read More