അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി

    തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.   കലോത്സവം തൃശൂരിൽ അറുപത്തി നാലാമത്…

    Read More

      സി.പിഐ നേതാവ് കെ.എൻ കൃഷ്ണൻ വാര്യർ (കെ.എൻ.കെ മാഷ്) അന്തരിച്ചു.

      സി.പിഐ നേതാവ് കെ.എൻ കൃഷ്ണൻ വാര്യർ (കെ.എൻ.കെ മാഷ്) അന്തരിച്ചു. വയനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ എൻ കൃഷ്ണൻ വാര്യർ ( കെ.എൻ.കെ മാഷ് ) അന്തരിച്ചു.. ദീർഘനാളായി കോഴിക്കോടുള്ള മകനോടൊപ്പം ആയിരുന്നു താമസിച്ചു വന്നിരിക്കുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി പനമരം അഞ്ചുകുന്നുള്ള ഭവനത്തിലേക്ക് മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ 29/08/25 ന് രാവിലെ 10 മണിക്ക് അഞ്ചു കുന്നിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. സി പി ഐ വയനാട്…

      Read More

      സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ…

      Read More

        വയനാട്ടിൽ വീട്ടിൽ സൂക്ഷിച്ച മാൻ ഇറച്ചിയും ആയുധങ്ങളുമായി നാലുപേർ പിടിയിൽ

        ബത്തേരി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരക്കുനി സ്വദേശിയും ആന വേട്ട കേസിൽ പ്രതിയുമായിരുന്ന ദേവശ്ശേരിയിൽ സോമന്റെ (63 വയസ് ) വീട്ടിൽ മാനിറച്ചിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും ചേർന്ന് നടത്തിയ പരിശോധനയിൽ സോമന്റെ വീട്ടിൽ നിന്നും പുള്ളിമാനിനെ ഷോക്ക് ഏൽപ്പിച്ച് കൊലപ്പെടുത്തിയ കേബിൾ വയർ, കമ്പികൾ എന്നിവയും,കത്തി, പ്ലാസ്റ്റിക് ഷീറ്റ്, മാനിന്റെ ശരീര ഭാഗങ്ങൾ എന്നിവ കണ്ടെത്തുകയും സോമനൊപ്പം ഇറച്ചി പങ്കിട്ടെടുത്ത പള്ളിക്കുന്ന് നിവാസികളായ 2.നിഖിൽ…

        Read More

        വർധിപ്പിച്ച വൈദ്യതി നിരക്ക് പിൻവലിക്കുക, മുസ്ലിം ലീഗ് കെ എസ് ഇ ബി ഓഫീസ് ധർണ്ണ നടത്തി

        മാനന്തവാടി: വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലുടനീളം മുസ്ലിം ലീഗ് കെ എസ് ഇ ബി ഓഫീസുകൾക്ക് മുന്നിൽ നടുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ നടത്തിയത് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറതറ ഉത്ഘാടനം ചെയ്തു പി വി…

        Read More

        സൗജന്യ വൃക്കരോഗ ക്യാമ്പ് സംഘടിപ്പിച്ചു

          ചുങ്കം: ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും സംയുക്തമായി സൗജന്യ വൃക്കരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ചുങ്കം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് അബ്‌ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ്‌ സലീം പരിശോധനക്ക് നേതൃത്വം നൽകി. മഹല്ല് വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദലി, ജോയിന്റ് സെക്രട്ടറി മൊയ്‌തീൻ കുട്ടി ഷക്കീർ എൻ.പി, സലീം എം.എസ്, ഫൈസൽ കെ തുടങ്ങിയവർ സംബന്ധിച്ചു.

        Read More

        രാമേട്ടനോടൊപ്പം ഒരു ദിവസം – വായനാ കൂട്ടായ്മ കുട്ടികളിൽ ആവേശം പകർന്നു

        കാമ്പുള്ള എഴുത്തുകളും ആഴത്തിലുള്ള വായനയും കുറയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വായന ശീലം നഷ്ടപ്പെടുന്ന തലമുറക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്തുവാൻ സാദ്ധ്യമല്ല. വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കാർഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വയനാട്ടിലെ വിവിധ ആദിവാസി ഊരുകളിൽ രൂപം കൊടുത്ത വായനാ കൂട്ടായ്മയിലെ കുട്ടികൾ പത്മശ്രീ പുരസ്കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നെൽ വിത്തു സംരക്ഷകനുമായ ചെറുവയൽ രാമനുമായി സംവദിച്ചു . അദ്ദേഹത്തിൻ്റെ ആത്മകഥ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ചെറുവയലും നൂറ് മേനിയും’…

        Read More

          ഹോം കെയർ യൂണിറ്റ് വാഹനത്തിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

          സ്നേഹ പാലിയേറ്റീവ് കെയറിന് ലഭിച്ച ഹോം കെയർ യൂണിറ്റ് വാഹനത്തിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. NG സോമനാഥ് & ലളിത സോമനാഥ് (USA) എന്നിവരുടെ പേരിൽ മനു കാലിക്കറ്റ് സ്പോൺസർ ചെയ്ത മാരുതി വാന് സ്നേഹ പാലിയേറ്റീവ് കെയറിൻ്റെ ഹോം കെയർ യൂണിറ്റിനു വേണ്ടി നൽകി. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ശ്രീ മനു കാലിക്കറ്റ് നിർവഹിച്ചു. Dr അമ്പി ചിറയിൽ മുഖ്യപ്രഭാഷണം നടത്തി. KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി, WIP വയനാട് ജില്ലാ കമ്മിറ്റി, നവോദയ ഗ്രന്ഥശാല,…

          Read More

          അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

          മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും ഇന്ന് ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എലയവൂര്‍ സ്വദേശി മുഹമ്മദ് അനസ് (26),കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിമുഹമ്മദ് നൗഷാദ് പി പി എന്നിവരാണ് കെഎല്‍ 13എകെ275 എന്ന നമ്പറുള്ള സ്‌കൂട്ടിയില്‍ കടത്തികയായിരുന്ന കഞ്ചാവുമായി പിടിയിലായത്.എന്‍ഡിപിഎസ്‌നിയമപ്രകാരം കേസ് എടുത്ത് തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.പ്രീവെന്റീവ് ഓഫീസര്‍ മാരായ അബ്ദുള്‍ സലിം, അനൂപ് ഇ സിവില്‍…

          Read More

            എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല പരിശീലനം നൽകി

            മുട്ടിൽ: ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ പേര്. ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത് .ക്യാമ്പിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും , ക്യാമ്പ് സംഘാടനത്തെ സംബന്ധിച്ചും പരിശീലനം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടിൽ ഡബ്ലിയു ഒ വിഎച്ച്എസ്എസ് ൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു….

            Read More