സംരംഭകര്‍ക്കായി ഡിജിറ്റൽ മാര്‍ക്കറ്റിങ് സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകര്‍ക്കായി ഏകദിന ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമൻസ് പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉത്പന്നവും സേവനവും കാലത്തിന് അനുസൃതമായി ആകര്‍ഷകമാക്കി അവതരിപ്പിച്ച് ഡിജിറ്റൽ മാര്‍ക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളിൽ ജില്ലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സംരംഭകരെ ഓര്‍മപ്പെടുത്തി ഡിജിറ്റൽ…
