Headlines

    സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി 

    സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി   – മറ്റു കേസുകളിലും പ്രതി   കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് തിങ്കളാഴ്ച വൈകീട്ടോടെ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍,…

    Read More

      ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!

      വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില. പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ച് 180 രൂപ കൂടി 13,885 രൂപയായി. സ്വർണവിലയോടൊപ്പം പണിക്കൂലി കൂടി കൂടുമ്പോൾ കടയിലെ സ്വർണവില ഇതിലും ഒരല്പം കൂടി വർധിച്ചേയ്ക്കാം.   പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന…

      Read More

        സെൻസസ് ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

        സെൻസസ് ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ സമ്മാനങ്ങൾ വിതരണം ചെയ്തു. മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൻവേയ്, സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അലൻ ടോം എൽദോസ്, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആദിലക്ഷ്മി എന്നിവരാണ് മത്സര വിജയികൾ. സെൻസസിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനും സെൻസസ് സംബന്ധിയായ…

        Read More

          ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗഫൂർ വെണ്ണിയോട്

          കൽപ്പറ്റ :ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗഫൂർ വെണ്ണിയോട്. ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഗഫൂർ വെണ്ണിയോട് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ വെച്ചാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റ, വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും, സി. എച്ച് ആമിനയുടെയും മകനാണ്.

          Read More

          40 പേർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

          കൽപ്പറ്റ : ചൂരൽമല,മുണ്ടക്കൈ പ്രദേങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11,12 വാർഡിൽ ഉൾപ്പെടുന്ന വ്യക്തികളിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐ.ടി. മിഷനും ചേർന്ന് നടത്തുന്ന പ്രത്യേക ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആദ്യ ദിനം 40 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. മൊബൈല്‍ പാസ്പോര്‍ട്ട് വാനില്‍ സജ്ജീകരിച്ച സംവിധാനത്തിലുടെയാണ് ദുരിതബാധിതര്‍ക്ക് സേവനം നല്കിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം…

          Read More

          എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

          കല്‍പ്പറ്റ: സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 .15- ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എല്‍.ഡി.എഫ്.കല്‍പറ്റയില്‍ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരിയായ കലക്ടര്‍ ഡി.ആര്‍. മേഘ ശ്രീ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി .സന്തോഷ് കുമാര്‍ എം.പി., എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, എന്‍.സി.പി. നേതാവ് സി.കെ.ശിവരാമന്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് കെ.കെ.ഹംസ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ…

          Read More

          അവിശ്വാസ പ്രമേയം പാസ്സായി; പനമരം പഞ്ചായത്തിൽ സി പി എമ്മിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി

          പനമരം: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങൾ വീതവും ബിജെപിക്ക് ഒരംഗവും ആയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപി അംഗം വിട്ടു നിന്നിരുന്നു. നറുക്കെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ പി.എം.ആ സ്യയും വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ തോമസ് പാറക്കാലയും തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനും, ബിജെപിയും വിട്ടു നിന്നപ്പോൾ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി…

          Read More

          വിവാദ പരാമർശം ഹർത്താൽ ദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

          കൽപ്പറ്റ : ലോകം നടുക്കിയ ദുരന്തം വയനാട്ടിൽ നടന്നിട്ടും അതിനെ നിസ്സാരവൽക്കരിച്ചുകൊണ്ട് പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് പകരം വയനാട് ദുരന്തത്തെ നിസ്സാരവൽക്കരിച്ച് വിവാദ പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു വയനാട്ടിൽ നടന്ന ഹർത്താൽ പരിപൂർണ്ണമായും ജനങ്ങൾ ഏറ്റെടുത്ത സാഹചര്യത്തിലാണ് വയനാടൻ ജനതയെ അപഹാസ്യ ആക്കുന്ന രീതിയിലുള്ള പരാമർശവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ മുമ്പോട്ട് വന്നത് വിവാദ…

          Read More

          ജില്ലയിലെ എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവയ്‌ക്കണം: സ്വാതന്ത്ര കര്‍ഷക സംഘം

          മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവയ്‌ക്കണമെന്നു സ്വാതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കര്‍ഷകരുള്‍പ്പെടെ എല്ലാ വിഭാഗവും സാമ്ബത്തിക പ്രയാസം അനുഭവിക്കുകയാന്നെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ മായന്‍ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്‌ദുല്‍ അസീസ്‌ ഉദ്‌ഘാടനം ചെയ്‌തു. മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സര്‍ക്കാരിന്റെ അവ്യക്‌തതയ്‌ക്കെതിരെ ജില്ലാ…

          Read More

            മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

            തരുവണ. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ എപ്പോഴും ഉണ്ടാവണമെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർപി.കെ.അബൂബക്കർ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോട് പെരുമാറാനും സാധാരണക്കാരുടെ പ്രശ്നങ്ങൾഎന്തൊക്കെയാണെന്ന് കണ്ടെത്താനും അതിന് ശാശ്വത പരിഹാരം കാണാനും ജനപ്രതിനിധികൾക്ക് കഴിയണം. ജനങ്ങളുടെ പ്രതിനിധിയായ വർക്കുള്ള ഉത്തരവാദിത്വം ഏറെയാണെന്നും അത് നിറവേറ്റിയാൽ മാത്രമേ ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലീം ലീഗ് പ്രതിനിധികളുടെ സംഗമം കെല്ലൂർ നാലാം മൈൽ സി.എ. എച്ച്…

            Read More