കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ; സുരക്ഷാ നടത്തം സംഘടിപ്പിച്ചു.

കൽപറ്റ: രാജ്യത്ത് ആരോഗ്യ പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി കൽപറ്റ ജനറൽ ആശുപത്രിയിൽ സുരക്ഷാ നടത്തം സംഘടിപ്പിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിൻ്റെ ഭാഗമായി സംഘടനയുടെ വനിതാ പ്രവർത്തകരും ജീവനക്കാരും കണ്ടെത്തിയ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ചെയ്യുമെന്ന് കെ. ജി . ഒ .എ ജില്ലാ സെക്രട്ടറി കെ ജി പത്മകുമാർ അറിയിച്ചു . ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ സുരക്ഷാ…

Read More

ജില്ലയിൽ ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ടത്തിന് തുടക്കമായി.

കൽപ്പറ്റ: ‘ആരോഗ്യം ആനന്ദം 2.0’ എന്ന പേരിൽ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ സ്ത്രീകളിലെ സ്തനാർബുദം ഗർഭാശയ ഗള ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും വിജയകരമായി പൂർത്തീകരിച്ചതിൻ്റെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ പുരുഷന്മാരിലെ അർബുദ പരിശോധനക്ക് പ്രാധാന്യം നൽകിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വദനാർബുദം, വൻകുടലിലെ ക്യാൻസർ എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും ക്യാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടികളുമാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പുരുഷന്മാരിലെ അർബുദത്തിന് പ്രധാന കാരണമായ പുകയിലയുടെ ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ…

Read More

മാനന്തവാടി മെഡിക്കൽ കോളേജ്; പാർക്കിംഗ് ഏരിയയിലെ കൂട്ടത്തോടെയുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

  മാനന്തവാടി : മെഡിക്കൽ കോളേജ് പരിസരത്ത് ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി 50 ലക്ഷം മുടക്കി നിർമിച്ച പാർക്കിംഗ് ഏരിയയിൽ സ്വകാര്യ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും ആംബുലൻസുകൾക്ക് മറ്റൊരു സ്ഥലത്ത് പാർക്കിംഗ് അനുവദിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. പാർക്കിംഗ് ഏരിയയിൽ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് കൊണ്ട് തന്നെ ഒപിയിലേക്കും മറ്റും വാഹനങ്ങളിൽ വരുന്നവർക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാതെ വളരെ ദൂരത്തൊക്കെ നിർത്തി അവിടെ നിന്നും നടന്നു…

Read More

    ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത; 8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും

    ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത -8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും   വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

    Read More

    തുടർച്ചയായ വന്യ ജീവി ആക്രമണങ്ങൾ ; 10 ലക്ഷത്തിന്റെ ചെക്ക് അല്ല. ശ്വാശതമായ പരിഹാരങ്ങളാണാവശ്യം: എസ്.മുനീർ

    മാനന്തവാടി: ജില്ലയിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പത്ത് ലക്ഷം രൂപയുടെ ചെക്കുമായി നടക്കുകയല്ല വേണ്ടതെന്നും വന്യജീവി ആക്രമണം തടയാനുള്ള ശ്വാശത നടപടികളാണ് സ്വീകരിക്കേണ്ടതെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. ജില്ലയിൽ അടുത്തടുത്ത ദിവസങ്ങളിൽ കാട്ടാനയാക്രമണത്തിൽ 2 ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.എഫ്.ഒ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും നിസംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാടിന്…

    Read More

      വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു.

      വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ അഭിയാൻ കേരള, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. എൽ. പി. സ്കൂൾ തരിയോട് നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ…

      Read More

      പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ ‘നല്ലപാഠം’ തുടങ്ങി

      പുളിഞ്ഞാൽ:ജി.എച്ച്. എസ് പുളിഞ്ഞാലിൽ മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ജനകീയ വിദ്യാർഥിമുന്നേറ്റത്തിന് നേതൃത്വം നൽകുന്ന നല്ല പാഠം മാതൃകാ കൂട്ടായ്മയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർക്കുകയാണ് നല്ലപാഠം പദ്ധതിയെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഗിരീഷ് ബാബു പി. ടി, അബ്ദുൽ ജബ്ബാർ, ബിന്ദു…

      Read More

        തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.

        പുൽപ്പള്ളി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് 18 പട്ടാണികൂപ്പ് മുസ്ലിം ലീഗ് പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാടിച്ചിറ ലീഡ്സ് അക്കാദമി നടത്തുന്ന ലിബിൻ മാസ്റ്റർ ആണ് സ്ഥാനാർഥി. 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടാമത്തെയും വയനാട് ജില്ലയിൽ ആദ്യമായും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വാർഡാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 18 പട്ടാണികൂപ്പ്. ഇന്നലെ നടന്ന കൺവെൻഷനിൽ കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ബിജു പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അസീസ് എം എ…

        Read More

          പുൽപള്ളി സീതാദേവി ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്ര ഇന്ന് രാവിലെ 10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും

          പുൽപള്ളി : നാടാകെ ഒഴുകി യെത്തുന്ന സീതാദേവി ലവകുശ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇന്ന്. ക്ഷേത്രത്തിലെ പ്രസാദ ഊട്ട്. താലപ്പൊലി ഘോഷയാത്ര എന്നിവയാണു പ്രധാനം. ജില്ലയ്ക്കു പുറത്തുനിന്നും ആളുകളെത്തുന്ന ഉത്സവമാണിത്. വെള്ളിയാഴ്ച്‌ച രാത്രിയിലെ കൊടിയേറ്റു ചടങ്ങു മുതൽ പ്രവാഹമാണ്. ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഇന്നു രാവിലെ മുതൽ വിശേ ഷാൽപൂജകൾ. രാവിലെ 9ന് ചേടാറ്റിൻകാവിൽ ദേവനെ കാണൽ ചടങ്ങ്. 10ന് ചേടാറ്റിൻകാവിൽ നിന്നും പുറക്കാടി ക്ഷേത്ര ത്തിൽ നിന്നും വാൾ എഴുന്നള്ളി 10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും….

          Read More

            മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

            മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാൻ്റെ മകൻ ഷബ്‌നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ഷബ്നാസ്.

            Read More