കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൽപറ്റ: മുട്ടിൽ പരിയാരം ഗവ. ഹൈസ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന കരിയർ കാരവാൻ പദ്ധതിയുടെ ആദ്യ ഘട്ടമായി 8, 9, 10 ക്ലാസുകളിലെ പട്ടികജാതി – പട്ടിക വർഗ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബിന്ദു മോഹൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അഷറഫ് വാഴയിൽ അധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ് മാസ്റ്റർ എം.ഭാസ്കരൻ, കെ.എം താജുദ്ദീൻ എന്നിവർ…

Read More

ജില്ലാ പഞ്ചായത്തിന്റെ പുതിയ കൊയ്ത്തു മെതി യന്ത്രം ഉദ്ഘാടനം ചെയ്തു.

പനമരം: വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിന് കീഴിലുള്ള കസ്റ്റം ഹയർ സെന്ററിലേക്ക് 30 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ പുതിയ കൊയ്ത്തുമെത്തി യന്ത്രത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ പാടശേഖരത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ രണ്ട് കൊയ്ത്തുമെത്തി യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്ക് കൂടുതൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ…

Read More

    റെവന്യൂമന്ത്രി എ പി അനില്‍കുമാറിന് വയനാട്ടില്‍ ഉജ്വല സ്വീകരണം

    കല്‍പ്പറ്റ: റെവന്യൂമന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ എ പി അനില്‍കുമാറിന് വയനാട്ടില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുക്കിയത് ആവേശോജ്വല സ്വീകരണം. വൈകിട്ട് നാലു മണിയോടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്കിന്റെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍ അനില്‍കുമാറിനെ ലക്കിടിയില്‍ വെച്ച് സ്വീകരിച്ചു. ബാന്റുമേളത്തിന്റെ അകമ്പടിയോടെ നിരവധി പ്രവര്‍ത്തകരാണ് ലക്കിടിയിലെ സ്വീകരണപരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും മന്ത്രിക്ക് സ്വീകരണം നല്‍കി. ഡി സി സി ഓഫീസില്‍ വെച്ച് നടന്ന സ്വീകരണയോഗത്തില്‍…

    Read More

      ശനിദശ മാറാതെ വയനാട് മെഡിക്കൽ കോളജ്; ആംബുലൻസുകൾ കട്ടപ്പുറത്ത്; രോഗികൾ ദുരിതത്തിൽ

      മാനന്തവാടി: പരാതികൾക്ക് ഒട്ടും കുറവില്ലാതെ വയനാട് ഗവ. മെഡിക്കൽ കോളജ്. കോളേജിലുള്ള ആംബുലൻസുകളിൽ പലതും തകരാറിലായി കട്ടപ്പുറത്തായതോടെ രോഗികൾ ദുരിതത്തിലായി.   വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രോഗികളാണ് ഇതോടെ വലയുന്നത്. സർക്കാർ ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വലിയ തുക മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. ഇത് ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.   വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാൽ…

      Read More

        അറുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു.

        കൽപ്പറ്റ എസ് ഡി എം എൽ പി സ്കൂളിൻറെ അറുപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി എൻ പുഷ്പ, വാർഡ് കൗൺസിലർ എംപി നവാസ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബാബു, പ്രിൻസിപ്പൽ എം വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എംപി കൃഷ്ണകുമാർ,സി ഷെരീഫ , പിടിഎ വൈസ് പ്രസിഡൻറ് ജാബിർ കെ, മദർ പിടിഎ ജിജി, സീനിയർ അസിസ്റ്റൻറ് വി…

        Read More

        ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍

        ബത്തേരി: മീനങ്ങാടിയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍.എല്‍പി വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ജേതാക്കളായ വിദ്യാലയം പ്രവൃത്തിപരിചയമേളയില്‍ നാലാംസ്ഥാനം നേടി. യുപി വിഭാഗം സാമൂഹിക ശാസ്ത്രമേള, ശാസ്ത്രമേള, ഐടി മേള എന്നിവയില്‍ ഒന്നാമതെത്തി. സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് പരുവമ്മേല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ടോം ജോസ്, ഹെഡ്മാസ്റ്റര്‍ സ്റ്റാൻലി ജേക്കബ്, പിടിഎ…

        Read More

        ശിശുദിനം വർണാഭമായി ആഘോഷിച്ചു.

        തിരുനെല്ലി : ശിശുദിനം വർണാഭമായി ആഘോഷിച്ച് തിരുനെല്ലി ഡി.സി.എം യു.പി സ്കൂൾ. ശിശുദിന റാലി,പ്രസംഗ മത്സരം,ക്വിസ്,ഗെയിംസ് എന്നിവ പരിപാടിയെ മനോഹരമാക്കി.വിവിധ മത്സരങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി അമയ കെ.എസ്, സ്പീക്കർ ശരൺ ദേവ് ഹെഡ്മിസ്ട്രസ് സി.കെ.എം മേഴ്സി പി.ടി.എ പ്രസിഡന്റ് ദിനേഷ് കോട്ടിയൂർ, എന്നിവർ സംസാരിച്ചു. അധ്യാപകർ എക്സിക്യൂട്ടീവ് ,എം.പി.ടി എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി….

        Read More

          ബജറ്റ്‌; ജില്ലയ്‌ക്ക്‌ സമ്പൂർണ്ണ അവഗണന: സിപിഐ എം

          വയനാടിന്റെ ജീവൽ പ്രശ്‌നങ്ങളൊന്നും തൊടാതെ ബജറ്റിൽ ജില്ലയെ പൂർണമായും അവഗണിച്ചതായി സപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ വർഷങ്ങളായി തുടരുന്ന വയനാട്‌ പക്കേജിന്‌ തുക വകയിരുത്തിയിട്ടില്ല. മുണ്ടക്കൈ–ചൂരൽമല ദുരന്തപുനരധിവാസത്തിൽ നിലപാട്‌ പറയാൻപോലും സർക്കാർ തയ്യാറായില്ല. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുടരുമോയന്നതിൽ വ്യക്തതയില്ല. വയനാട്‌ മെഡിക്കൽ കോളേജിനെ പൂർണമായും അവഗണിച്ചു. മാന്തവാടി അന്പുകുത്തിയലെ സ്ഥലം മെഡിക്കൽ കോളേജിനായ്‌ ഏറ്റെടുക്കുന്നതിൽ മ‍ൗനമാണ്‌. വയനാടിന്റെ യാത്രാദുരിതത്തിന്‌ ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയിൽ– കള്ളാടി–മേപ്പാടി തുരങ്കപാതയെക്കുറിച്ച്‌ ബജറ്റിൽ പരാമർശംപോലുമില്ല. കിഫ്‌ബിയിയിൽ…

          Read More

          ആരോഗ്യം ആനന്ദം, അകറ്റാം അർബുദം: പിലാക്കാവിൽ സ്ക്രീനിംഗ് ക്യാമ്പ്

          മാനന്തവാടി : ആരോഗ്യകേരളം വയനാടും സ്വസ്ത് മഹിളാ സ്വസ്ത് ഭാരതും സംയുക്തമായി പിലാക്കാവിൽ അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോയ് പദ്ധതി വിശദീകരിച്ചു. ഡോ. ശാന്തി, ഡോ. ശ്രീലക്ഷ്മി എന്നിവർ ക്ലാസെടുത്തു. കൗൺസിലർ സീമന്തിനി സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കല്യാണി മോഹൻ സ്വാഗതവും…

          Read More

          ഇ ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി

          ചീരാല്‍: ഇ ജെ ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വീണ്ടും തെരഞ്ഞെടുത്തു. 1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി പൊതു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായും, 2000-2005ല്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കിലാ ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗ ശല്യം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ-…

          Read More