കർണാടക മദ്യവുമായി ഒരാൾ പിടിയിൽ 

    തിരുനെല്ലി: പനവല്ലി ഉന്നതിയിലെ ജോഗി (59) യെയാണ് പോലീസ് പിടികൂടിയത്. 15.11.2025 ഉച്ചയോടെ തോൽപ്പെട്ടിയിൽ വച്ചു നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും 180 എം.എൽ അടങ്ങുന്ന 30 പാക്കറ്റ് കർണാടക മദ്യം പീടിച്ചെടുത്തത്. ചെക്ക് പോസ്റ്റ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌ മോന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

    Read More

      ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു. 44 യാത്രക്കാരും സുരക്ഷിതർ

      മൈസൂരൂ: അർധ രാത്രി നഞ്ചൻകോട് വെച്ചായിരുന്നു ബസിന് തീപിടിച്ചത്..ബസ്സിനടിയിൽ നിന്നും തീ കാണുകയും യാത്രക്കാരെ ഇറക്കിയ ശേഷംതീ കെടുത്താൻ ശ്രമിച്ചുങ്കിലും തീ ആളി കാത്തുകയും ബസ് പൂർണമായും കത്തുകയുമായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല. വെക്കേഷൻ സമയമായതിനാൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. പലരുടെയും രേഖകളും ഫോൺ അടക്കമുള്ള വസ്തുക്കളും അഗ്നിക്കിരയായി.

      Read More

        കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

        സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്. ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

        Read More

          മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ ഓൺലൈൻ അപേക്ഷാ സംവിധാനം ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും

          തിരുവനന്തപുരം: കൃഷിയിൽ ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗവും വിള ഉൽപ്പാദനവർദ്ധനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ ഓൺലൈൻ അപേക്ഷാ സംവിധാനം ജനുവരി 7ന് ആരംഭിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് 2026 ജനുവരി 7 (ചൊവ്വാഴ്ച) രാവിലെ 11.30ന് ഗവൺമെന്റ് സെക്രട്ടേറിയറ്റ്, അനക്സ്സ് – II, നവ കൈരളി ഹാളിൽ മാനേജ്‌മന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്.) പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പുതുതായി നടപ്പിലാക്കുന്ന ഓൺലൈൻ അപേക്ഷാ സംവിധാനത്തിലൂടെ കർഷക രജിസ്ട്രേഷൻ, അപേക്ഷ…

          Read More

            നഗര മദ്ധ്യത്തിലൊരു വനം: സഞ്ചാരികളുടെ മനം കവര്‍ന്ന് മാനന്തവാടിയിലെ നഗരവനം

            മാനന്തവാടി: പ്രകൃതിയെ അടുത്തറിയാന്‍ നഗരമധ്യത്തില്‍ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം നഗരപരിധിക്കകത്ത് സമൃദ്ധമായ വനാനുഭവം പകരുകയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ മാനന്തവാടിയില്‍ ഒരുക്കിയ നഗരവനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കുക, ഹരിതാഭ വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന അന്തരീക്ഷ താപനില കുറക്കുക, വായു-ശബ്ദമലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കുക, ഭുഗര്‍ഭ ജല സംഭരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് നഗരവനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം…

            Read More

              ചികിത്സ പിഴവ് ;മാനന്തവാടി മെഡിക്കൽ കോളജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് ലഭിച്ചത് തുണിക്കഷ്ണം

              മാനന്തവാടി : മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്. മന്ത്രി ഒ ആർ കേളു , DMO , ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബർ പത്താം തീയതിയാണ്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്…

              Read More

                ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

                മാനന്തവാടി : ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണം ലോകത്തിൻ്റെ മുഴുവൻ സമാധാനം തകർക്കുന്നതാണെന്നും ഇതിനെതിരെ യു എൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേൽ – അമേരിക്കൻ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ…

                Read More

                ബോധവത്ക്കരണ ക്ലാസ് നടത്തി

                ബത്തേരി : കെ.എല്‍.എസ്.എയുമായി സഹകരിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ബത്തേരി സെന്റ് മേരീസ് കോളേജും സംയുക്തമായി ‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ നിക്കോളസ് ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ….

                Read More

                താലപ്പെലി ഘോഷയാത്രക്ക് ജുനൈദ് കൈപ്പാണിയുടെ ആദരായനം

                താലപ്പെലി ഘോഷയാത്രക്ക് ജുനൈദ് കൈപ്പാണിയുടെ ആദരായനം വെള്ളമുണ്ട: എട്ടേനാൽ പടാരി ശ്രീ വേട്ടയ്ക്കൊരുമകൻ ഭഗവതി ക്ഷേത്രോത്സവാഘോഷത്തിന്റെ ഭാഗമായുള്ള താലപ്പെലി ഘോഷയാത്രയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വക ആദരായാനം നൽകി. ഘോഷയാത്ര ആരംഭിച്ച ആലഞ്ചേരിയിൽ വെച്ച് ക്ഷേത്രഭാരവാഹികൾക്ക് ജുനൈദ് കൈപ്പാണി ആശംസകൾ നേരുകയും ചെയ്തു

                Read More

                  സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

                  തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില…

                  Read More