ലോക ഭക്ഷ്യ ദിനം ആചരിച്ചു.

    എള്ളുമന്ദം: എള്ളുമന്ദം എക്കോ ഫ്രണ്ട്‌സ് നാട്ടറിവ് പഠനകേന്ദ്രത്തിൽ വച്ച് എടവക കൃഷിഭവൻ, കീസ്റ്റോൺ ഫൗണ്ടേഷൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസിങ് കമ്പനി, എം. എസ് .എസ്.ആർ. എഫ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം നടത്തി. നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ പി ജെ മാനുവൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗം ഉദ്ഘാടനം ചെയ്തു. ‘എന്താണ് ഭക്ഷണം എന്തിനാണ് ഭക്ഷണം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ സുകുമാരനുണ്ണിയും…

    Read More

    ആരവം; സ്റ്റിക്കർ പ്രകാശനം ചെയ്തു

    വെള്ളമുണ്ട: ഡിസംബർ 25ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസൺ ത്രീ ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മലയിൽ ഷൌക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

    Read More

    പശുവിനെ കടുവ കടിച്ചുക്കൊന്നു

    ചെതലയം: ചെതലയം പടിപ്പുര നാരായണന്റെ രണ്ട് വയസ് പ്രായമുള്ള പശുവിനെയാണ് കടുവ കടിച്ചുക്കൊന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീ പത്തെ വയലിൽ മേയാൻ കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്. എട്ടുമാസം മുമ്പും ഇവി ടെവെച്ച് നാരായണൻ്റെ മറ്റൊരു പശുവിനെയും കടുവ കടിച്ചുക്കൊന്നിരുന്നു. വനപാലകർ സ്ഥലത്തെത്തി.

    Read More

      ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിതമയമാക്കാൻ ഹരിതസേനയും കുട്ടി പോലീസും.

      പനമരം: ഡിസംബർ 11-ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. പനമരം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയും സ്കൂളിലെ കുട്ടി പോലീസ് അംഗങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജൈവ മാലിന്യം, അജൈവ മാലിന്യം എന്നിവ കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഈ മഹത്തായ സംരംഭത്തിന് SPC അധ്യാപകരായ നവാസ്…

      Read More

        തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ല; മുനിസിപ്പൽ ജീവനക്കാരന് മർദനം

        മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു.   ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി ശോഭ ജയനും കുടുംബത്തിലെ അഞ്ച് പേരുടെ പേരുകളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇവർ നഗരസഭയിലെത്തിയത്. നഗരസഭാ സെക്രട്ടറിയുമായി ഇവർ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കം തടയാൻ ശ്രമിച്ചപ്പോഴാണ് രാഹുലിന് മർദ്ദനമേറ്റതെന്ന് ജീവനക്കാർ പറയുന്നു.  …

        Read More

          വികസന സെമിനാര്‍ സംഘടിപ്പിച്ചു

          പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം, കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍ അധ്യക്ഷയായ പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗ്ഗീസ് മൂരിന്‍കാവില്‍,…

          Read More

            പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60 രൂപ കൂട്ടി

            ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.   വില വർധനയോടെ പ്രമുഖ നഗരങ്ങളിലെ സിലിണ്ടർ നിരക്ക് കൂടി. കൊച്ചി: 920.50 രൂപ, ഡൽഹി: 913 രൂപ, മുംബൈ: 912.50 രൂപ, ചെന്നൈ: 928.50 രൂപ, കൊൽക്കത്ത: 930 രൂപ എന്നിങ്ങനെയാണ്….

            Read More

            ഏകദിന പരിശീലനം നടത്തി

            കൽപ്പറ്റ: വിമുക്തി മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഡ്രീംസ് എന്‍.ജി.ഒ എന്നിവര്‍ സംയുക്തമായി ജില്ലയിലെ അധ്യാപകര്‍ക്കായി എകദിന പരിശീലനം നടത്തി. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.മണി, വിമുക്തി മാനേജര്‍ ടി ഷറഫുദ്ദീന്‍, ഡ്രീംസ് എന്‍.ജി.ഒ ഡയറക്ടര്‍ ഡോ. ആന്റണി ജോണ്‍, വിമുക്തി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വി ഫെബിന എന്നിവര്‍…

            Read More

            സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തെരഞ്ഞെടുത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി

            മീനങ്ങാടി: സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തെരഞ്ഞെടുത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ വൈസ് പ്രസിഡൻറ് കെ പി നുസ്രത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ് കൃഷി ഓഫീസർ ജ്യോതി സി ജോർജ് പി വേണുഗോപാൽ സജി വർഗീസ് കത്രീന ജോൺ കെ കെ സരിത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് മുൻ കൃഷി മന്ത്രി വി…

            Read More

              ജില്ലാ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

              പനമരം. വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമരത്ത് തുടക്കമായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ സലീം കടവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ സി സാജിദ് , ലൂയിസ് പിഎന്നിവർ പങ്കെടുത്തു. ജില്ലയിൽ നിന്നും 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അടുത്ത ആഴ്ച കുന്നമംഗലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് സെലക്ഷൻ ചെയ്യുന്നത്.

              Read More