സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗവ. യു.പി. സ്കൂൾ കമ്പളക്കാട് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം (S.E.P.)-ന്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗോത്ര, തീരദേശ , തോട്ടം മേഖലകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക, പഠനത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികൾ പരിഹരിക്കുക, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ഒ.സി. എമ്മാനുവൽ അധ്യക്ഷത വഹിച്ചു. റിട്ട. AEO മുരളീധരൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം…

Read More

കുറ്റിപ്പിലാവ് ശ്രീ. തലച്ചില്വൻ ഭഗവതി ക്ഷേത്രം മണ്ഡലമഹോത്സവം 28 ,29 തിയതികളിൽ

പനമരം: നീർവാരം കുറ്റിപ്പിലാവ് ശ്രീ. തലച്ചില്വൻ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം ഡിസംബർ 28,29 തീയതികളിൽ നടക്കും. 28 ന് വൈകിട്ട് 7 മണിക്ക് കൊടിയേറ്റ്, രാത്രി 8.30ന് അന്നദാനം,പ്രാദേശിക കലാപരിപാടികൾ. പ്രാധാന ഉത്സവമായ ഡിസംബർ 29ന് രാവിലെ 5മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് മുതുമലക്കോട്ട എഴുന്നെള്ളത്ത്. വൈകിട്ട് 7ന് വീരനടനം, ശിങ്കാരിമേളം,ചെണ്ടമേളം & ദേവനൃത്തത്തിന്റെയും അകമ്പടിയോടെ വർണാഭമായ താലപ്പൊലി എഴുന്നെള്ളത്ത്. ഡിസംബർ 29ന് രാത്രി 10 മണിമുതൽ കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസ്…

Read More

    അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ജില്ലാ മെഡിക്കൽ ഓഫിസർ

    കൽപറ്റ: വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു.അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അണുബാധയേറ്റാൽ മരണസാധ്യത വളരെ കൂടിയ രോഗമായതിനാൽ പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.ശക്തമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത,…

    Read More

      അന്തിമ വോട്ടർ പട്ടികയിൽ പേരുകൾ ക്രമത്തിലല്ല; വലഞ്ഞ് വോട്ടർമാരും ബിഎൽഒമാരും

      എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ ക്രമത്തിലല്ല. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയൽ നമ്പറുകളിലാണ്. ബിഎൽഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക.   സാധാരണക്കാർക്ക് ഉപകാരപ്രദമാക്കാൻ വേണ്ടിയാണ് എസ്ഐ ആർ നടപ്പാക്കി വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തിയത് എങ്കിലും ബിഎൽഒമാർക്ക് ഉൾപ്പെടെ തലവേദന ആകുകയാണ് അന്തിമ വോട്ടർ പട്ടിക. ഒരേ കുടുംബത്തിലെ ഒരേ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ ക്രമനമ്പറുകളിൽ ആയാണ്. അതായത് ഒരു വീട്ടു നമ്പറിലേ ഒരംഗത്തിന്റെ ക്രമനമ്പർ…

      Read More

        പള്ളിക്കുന്നിന് വേണം സ്വന്തമായി ഒരു ആരോഗ്യ കേന്ദ്രം; ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

        lപള്ളിക്കുന്ന്: കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പള്ളിക്കുന്ന് പ്രദേശത്ത് സർക്കാർ ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.   മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഇവിടെ ആരോഗ്യ കേന്ദ്രം ഇല്ലാത്തത് പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും സാധാരണക്കാരായ ജനങ്ങളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചികിത്സയ്ക്കായി നിലവിൽ കിലോമീറ്ററുകൾ താണ്ടി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു….

        Read More

          വൈബായി വയനാടൻ വെൽനസ്

          കൽപ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ്‌ പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബൂ സലീം വർകൗട്ട് ഫോർ വെൽനസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ…

          Read More

          നഴ്‌സസ്‌ ദിനം ആചരിച്ചു

            മാനന്തവാടി: ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്‌, കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാര്‍ക്ക്‌ ആദരമര്‍പ്പിച്ച്‌ കൊണ്ട്‌ മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര നഴ്‌സസ്‌ ദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാദർ മനോജ്‌ കവലക്കാടൻ അധ്യക്ഷത വഹിച്ചു. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ,ലിജോ ചെറിയാൻ, ഡോ സ്വാമി ദാസൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ പ്രസംഗിച്ചു. കേക്ക് മുറിച്ചും പ്രാർത്ഥന…

          Read More

            ക്വാണ്ടം സെഞ്ച്വറി ശാസ്ത്ര പ്രദർശനം ജനുവരി 21 മുതൽ 25 വരെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ. സ്വാഗത സംഘം രൂപീകരിച്ചു.

            ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി ശാസ്ത്ര പ്രദർശനം ജനുവരി 21 മുതൽ 25 വരെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഐ ക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്വാണ്ടം ശതാബ്ദി വർഷാചരണത്തിൻ്റെ ഭാഗമായാണ് പ്രദർശനം തയ്യാറാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. 2025 നവമ്പർ 7 ന് കുസാറ്റിൽ തുടങ്ങിയ പ്രദർശനം 2026 ഫെബ്രവരി 28ന് തിരുവനന്തപുരത്ത് സമാപിക്കുന്നതാണ്. ഓരോ കേന്ദ്രത്തിലും…

            Read More

            വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽ പ്രഥമ ജനകീയസമിതി ചേർന്നു

            വെള്ളമുണ്ട: വെളളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽ രൂപീകൃതമായ ജനകീയ സമിതിയുടെ പ്രഥമ യോഗം നടന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്, വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക്‌ മെമ്പർ ബാലൻ വെള്ളരിമ്മൽ, സബ് രജിസ്ട്രാർ പ്രമോദ് കുമാർ, പി. കെ. മൊയ്തു സാഹിബ്‌,സി യൂസുഫ്,ടി. കെ മമ്മൂട്ടി,വി.കെ സുരേഷ്,പി.ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഉദ്യോഗസ്ഥരായ വിനോദ് കുമാർ, ഉമേഷ്‌ ടി. യു, നിഷ…

            Read More

              2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ.

              കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ. സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്. 2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തില്‍ ഭൂസമരം ആരംഭിച്ചത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.അടുത്തിടെ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മുത്തങ്ങളുടെ…

              Read More