സംസ്ഥാന സ്‌കൂൾ കലോത്സവം: പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ് 

    കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി. ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന് ഇരട്ടി മധുരം നൽകി. ജില്ലാ തലത്തിൽ രണ്ടാമതായിപോയ ടീം അപ്പീലിലൂടെയാണ് സംസ്ഥാന മൽസരത്തിൽ പങ്കെടുത്തത്. പണിയനൃത്തം സംസ്ഥാന കലോൽസവത്തിൽ മൽസര ഇനമായി ഉൾപ്പെടുത്തിയ കഴിഞ്ഞ വർഷവും തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ സംസ്ഥാനതലത്തിൽ പങ്കെടുത്തിരുന്നു. കാർത്തിക ടി ….

    Read More

    കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

    മാനന്തവാടി: ജി വി എച്ച് എസ് എസ് മാനന്തവാടി നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ്‌ ഷജിത്ത് എൻ. ജെ അധ്യക്ഷത വഹിച്ചു.സുരേഷ്കുമാർ കെ. കെ,ജിജി കെ. കെ, നവാസ് സി.കെ, അർച്ചന കെ തുടങ്ങിയവർ സംസാരിച്ചു. ‘കേരളം കേരളമായതെങ്ങനെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ചർച്ചയും സംഘടിപ്പിച്ചു

    Read More

      മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട; മൂന്നരട്ടെണ്ണോളം ഹാൻസ് പിടികൂടി

      മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട കാളി മുത്തു കുമാർ (41/26) 2/21,ചെലന്തിയമ്മൻ കോവിൽ സ്ട്രീറ്റ്,അർത്തുമാർ പാളയം റെഡിയന്നൂർ,പി.ഒ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നയാൾ ആയി പിടിയിൽ ആയി. KA- 59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ. പരിശോധനയിൽ, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ സി, ബിനുമോൻ എ…

      Read More

        പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

        പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.ടി.സിദ്ദീഖ്, പി.കെ.അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് കെ.കെ. അസ്മ, കെ ഹാരിസ്, ഉസ്മാൻ കാഞ്ഞായി, സി.ഇ. ഹാരിസ്, ജോണി നന്നാട്ട്, എൻ.പി.ഷംസുദീൻ, കളത്തിൽ മമമൂട്ടി, പി.കെ. വർഗ്ഗീസ്, ഖാലിദ്.ഇ, ബാവ ചേര്യം കൊല്ലി., പി.എ. ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

        Read More

          പെരിക്കല്ലൂർ ഗവർമെന്റ് സ്കൂളിൽ സൗജന്യ കലാഭ്യാസനം ആരംഭിച്ചു

          പുൽപ്പള്ളി : കേരള സാംസ്കാരിക വകുപ്പ് പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാഭ്യാസനം പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെണ്ട, മോഹിനിയാട്ടം ,ചിത്രരചന എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനം നൽകുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി സജി മുഖ്യപ്രഭാഷണം…

          Read More

            അൽ കറാമ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം: ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി

            വെള്ളമുണ്ട: വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിന്റെ ഏഴാം വാർഷികാഘോഷ പരിപാടികൾ ‘അൽ കറാമ ഫാമിലി ഫെസ്റ്റ്’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പരിപാടി ഉദ്ഘാടനം ചെയ്തു.   വാർഡ് മെംബർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർലൈല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ, കെ.സി. അസീസ് കോറോം, പി.ടി.എ. പ്രസിഡന്റ് റാബിയ അനസ്, അൽ…

            Read More

            ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

            കല്‍പ്പറ്റ: കല്‍പ്പറ്റ മുസ്്‌ലിം കോ ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ ഇസ്രായേല്‍ ഭീകരതക്കും കൂട്ടക്കൊലക്കുമെതിരെയും ഫലസ്തീനിലെ കൊലചെയ്യപ്പെടുന്ന കുട്ടികളടക്കമുള്ള നിസഹായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കല്‍പ്പറ്റ നഗരത്തില്‍ റാലി സംഘടിപ്പിച്ചു. വിവിധ മുസ്്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ റാലിക്ക് വലിയ പള്ളി ഇമാം ഹാഫിള് സ്വാലിഹ് ഹുദവി, ചെറിയ പള്ളി ഖതീബ് സയ്യിദ് മുഹമ്മദ് ഫള്‌ല് ജിഫ്രി, കെ.എന്‍.എം ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി സി. സൈതലവി സ്വലാഹി, ജമാഅത്തേ ഇസ്്‌ലാമി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്, പി.കെ അബൂബക്കര്‍,…

            Read More

            കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു,ബാ ഗിലാക്കി കുഴിച്ചുമൂടി: കുറ്റം സമ്മതിച്ച് പ്രതികൾ

            കൽപ്പറ്റ : നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവും മാതാപിതാക്കളും. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികൾ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഷൻ അമ്മ മഞ്ജു അച്ഛൻ അമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റോഷന്റെ ഭാര്യയും നേപ്പാൾ സ്വദേശിയുമായ പാർവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏഴാം മാസം ജനിച്ച ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാ ഗിലാക്കി മൃതദേഹം കുഴിച്ചുമൂടി. ഗർഭം…

            Read More

              ഹൈബ്രിഡ് കഞ്ചാവും, എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ

              മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയും പിടികൂടി. 17.98 ഗ്രാം എം ഡി എം എ യും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണു പിടിയിലായത്.

              Read More

                ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

                ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ സ്‌കൂൾ പ്രവേശനോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം – സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ…

                Read More