സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് എവിടെയും പുറപ്പെടുവിച്ചിട്ടില്ല.   കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം…

Read More

അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

സുല്‍ത്താന്‍ ബത്തേരി: അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് ഹോട്ടല്‍ റീജന്‍സിയില്‍ ആരംഭിച്ചു. സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗം എന്‍. ജ്യോതിലാല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.കെ. അയ്യൂബ് ഓപ്പണ്‍ വിഭാഗം മത്സരം ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. വിനീഷ് അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. രമേശ്, സംഘാടക സമിതിയംഗം എം.കെ. സുനില്‍, ചീഫ് ആര്‍ബിറ്റര്‍ അബ്ദുള്‍ ലത്തീഫ്…

Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ: കെ.എൻ.എം പുനരധിവാസ പ്രോജക്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കൽപറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രൂപരേഖ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീക്ക് സമര്‍പ്പിച്ചു. കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഒരുക്കുന്ന ഭവന പദ്ധതിയുടെ വിശദമായ പ്രോജക്ടാണ് പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഉമ്മര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. പുനരധിവാസ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് അലി സലാഹി, നജീബ് കാരാടന്‍, സി കെ അബ്ദുല്‍ അസിസ്, യൂനുസ് ഉമരി…

Read More

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീർ

മാനന്തവാടി : ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ സാസംക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം…

Read More

    കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

    പുല്‍പ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ പള്ളിച്ചിറ ചാത്തമംഗലത്ത് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. മാളപ്പുര സരോജിനി, കൈനികുടി ബേബി, സതീശന്‍ ചാത്തമംഗലം എന്നിവരുടെ കൃഷിയാണ് നശിച്ചത്. സതീശന്റെ കതിരിടാറായ അരയേക്കറോളം നെല്‍ക്കകൃഷി നശിച്ചു. തെങ്ങ്, കമുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചതില്‍ ഉള്‍പ്പെടും. വീട്ടിമൂല വനാതിര്‍ത്തിയിലെ തകരാറിലായ കിടങ്ങും വൈദ്യുത വേലിയും മറികടന്നാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയത്. ചാത്തമംഗലത്തും സമീപങ്ങളിലും ആനശല്യം കലശലാണ്. എന്നിട്ടും വേലിയും കിടങ്ങും നന്നാക്കുന്നതിന് നടപടിയില്ല. രാത്രി കാടിറങ്ങുന്ന ആനകള്‍ പലപ്പോഴും നേരം പുലര്‍ന്നശേഷമാണ് മടങ്ങുന്നത്….

    Read More

      ഉന്നതികള്‍ ഇനി മുതല്‍ ‘ഊരു’കള്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായി.

        തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗം ജനങ്ങള്‍ താമസിക്കുന്ന മേഖലകളെ ‘ഊരു’കള്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സര്‍ക്കാര്‍ ‘ഉന്നതി’ എന്നാക്കിയ തീരുമാനമാണ് തിരുത്തിയത്. ഇതുസംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് പട്ടികജാതിവര്‍ഗ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ആദിവാസികള്‍ അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്ന് വിളിക്കുന്നതിനു പകരം ‘നഗര്‍’, ‘ഉന്നതി’, ‘പ്രകൃതി’ എന്നീ പേരുകളോ പ്രാദേശിക താത്പര്യപ്രകാരമുള്ള പേരുകളോ നല്‍കണമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാൽ പട്ടികവര്‍ഗക്കാരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ‘ഊര്’,…

      Read More

      ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം സെപ്റ്റംബർ 6ന്

      മുട്ടിൽ:  ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.     ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം അർഷാദ് ബത്തേരി നിർവ്വഹിക്കും   അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.   ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും…

      Read More

      വർണക്കൂടാരം ഉദ്ഘാടനം ചെയ്തു

      പാൽവെളിച്ചം: പാൽവെളിച്ചം ജി.എൽ.പി. സ്കൂളിൽ പ്രീപ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയ വർണക്കൂടാരത്തിന്റെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ വകുപ്പുമന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. വത്സലകുമാരി അധ്യക്ഷയായി. പ്രഥമാധ്യാപകൻ ഐ.വി. ഔസേഫ്, അനിൽകുമാർ, എ. എൻ. സുശീല, രാധാകൃഷ്ണൻ, റുഖിയ സൈനു ദീൻ, ബി.എം. വിമല, എ.കെ. മുരളീധരൻ, കെ.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

      Read More

        വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

        ചുണ്ടേൽ: ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്., ഗൈഡ്സ്, വിമുക്തി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ശ്രീമതി അനിത ആർ നിർവഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കൗമാരപ്രായക്കാരിൽ മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും പോലീസ് ഡിപ്പാർട്ട്മെന്റിലെ സൈക്കോളജിസ്റ്റ് ശ്രീമതി അനില വി. എബ്രഹാം ബോധവത്കരണ പ്രഭാഷണം നടത്തി. തുടർന്ന്, “മയക്കുമരുന്നും…

        Read More

        പേരാമ്പ്ര എംഡിഎംഎ കേസ്; മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ

        പേരാമ്പ്ര: വാല്യക്കോട് വച്ച് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ. വടകര വൈക്കിലിശ്ശേരി സ്വദേശി ചാലിൽ അനസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തസ്നിമുമായി ചേർന്ന് ലക്ഷങ്ങളുടെ ഇടപാടാണ് അനസ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി.   കഴിഞ്ഞമാസമാണ് വാല്യക്കോട് വച്ച് പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് തസ്നിം, സിറാജ്, എന്നിവരും ഒരു ബാംഗ്ലൂർ സ്വദേശിയും അറസ്റ്റിലായത്. മൂവരിൽ നിന്നുമായി 51 ഗ്രാമിലധികം എംഡിഎംഎയും എട്ടര ലക്ഷം രൂപയും പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ…

        Read More