സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പുൽപള്ളി: മുട്ടിൽ ഡബ്ല്യു എംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം. എസ്. ഡബ്ല്യു ആദ്യ വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പള സപ്ത ദിന സഹവാസ ക്യാമ്പ് ചേകാടി ജി. എൽ. പി സ്കൂളിൽ സമാപിച്ചു. നവംബ൪ 15 ന് തുടക്കമിട്ട ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ, വാൾ പെയിൻ്റിങ്, ബസ് സ്റ്റോപ്പ് നിർമാണം, കമ്മ്യൂണിറ്റി സൽക്കാരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചേകാടി വാർഡ് മെമ്പർ രാജു. നിർവഹിച്ചു. കോളേജിലെ . സോഷ്യൽ…

Read More

    നവ ജനശക്തി കോണ്‍ഗ്രസ് ധര്‍ണ നടത്തി

    കല്‍പ്പറ്റ: നവ ജനശക്തി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. വനം ഓഫീസില്‍ ക്ലാര്‍ക്കായിരിക്കെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ മേരി ജയിംസിന് തടഞ്ഞുവച്ച ആനുകൂല്യങ്ങളും തുടര്‍ ചികിത്സയ്ക്ക് സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മൂന്നര വര്‍ഷമായി മേരി ജയിംസ് രോഗശയ്യയിലാണ്. സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ (സിആര്‍പിഎം) പിന്തുണയോടെ നടത്തിയ ധര്‍ണ നവ ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.സാജിര്‍ അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. സിആര്‍പിഎം സംസ്ഥാന…

    Read More

    വിമൻ ഇന്ത്യ മൂവ്മെൻ്റിന് പുതിയ ഭാരവാഹികൾ

    കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് – സാഹിറ ഉസാമ, വൈസ് പ്രസിഡന്റ് – റൈഹാനത്ത് ബശീർ, സെകട്ടറി, ഹഫ്സത് ജാഫർ. ജോയിന്റ് സെക്രട്ടറി മാർ – ഉമൈബ കരിം ആയിശ ഹംസ. ട്രഷറർ – മുനീറ ശിഹാബ്. കമ്മിറ്റി അംഗങ്ങൾ സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെ കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിലാണ് തെര ഞ്ഞെടുക്കപ്പെട്ടെത്. സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു ഹഫ്സത്ത്…

    Read More

    കോൺഗ്രസ് റോഡ് ഉപരോധിച്ചു.

    മാനന്തവാടി: സിപിഎം ക്രിമിനലുകളും, പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും,. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും, യോഗവും…

    Read More

    കേര-ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാർ നടത്തി.

      കൽപ്പറ്റ: കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേര( കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് ) ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാർ വയനാട് ഹോട്ടൽ ഓഷനിൽ വച്ച് നടത്തി. കർഷകർ,അഗ്രി ബിസിനസ് വിദഗ്ധർ, കർഷക സംഘങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർക്കിടയിൽ പരസ്പര സഹകരണവും പങ്കാളിത്തവും വളർത്തുന്നതിനായുള്ള ബി ടു ബി മീറ്റും…

    Read More

      ശ്രേയസ് തൈകൾ വിതരണം ചെയ്തു

      ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം “നട്ടു വളർത്താം,പരിപാലിക്കാം”പരിപാടിയുടെ ഭാഗമായി കവുങ്ങിൻ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.പുതിയ യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണം നൽകി.പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ ബിന്ദു വിൽ‌സൺ,ബൈജു,ജിനി രഞ്ജു എന്നിവർ സംസാരിച്ചു.

      Read More

        എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

        കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ വിജയത്തിനായി താഴെത്തട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരിടുന്നതിനും മണ്ഡലത്തിലെ സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി വിപുലമായ പ്രവർത്തന പദ്ധതികൾക്കും കൺവെൻഷൻ രൂപം നൽകി.   എ. യൂസുഫ്,…

        Read More

        സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

        തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

        Read More

        ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

        ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി…

        Read More

        ഭക്ഷ്യയോഗ്യമല്ലാത്ത അരിവിതരണം ചെയ്തത് റവന്യൂ വകുപ്പ്: സംഷാദ് മരക്കാർ

        കൽപ്പറ്റ:ദുരന്തബാധിതർക്ക്ഭക്ഷ്യയോഗ്യമല്ലാത്ത അരി നൽകിയ സംഭവത്തിൽ അരി നൽകിയത് റവന്യൂ വകുപ്പെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലയിലെ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് മേപ്പാടിയിലേതെന്നും പഞ്ചായത്തിനെതിരെയുള്ള ആരോപണം വസ്‌തുതാ വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് വീഴ്ച്ച വന്നതെന്ന് പരിശോധിക്കണമെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

        Read More