കാവുമന്ദം തയ്യിൽ നിവാസികൾക്ക് ഇനി ഓണവെളിച്ചം
കാവുമന്ദം : അയൽവക്കത്തെ വീട്ടുകാർ വൈദ്യുതി വെളിച്ചത്തിൽ ജീവിക്കുമ്പോൾ പണം മുടക്കി മെഴുകുതിരി വാങ്ങി വെളിച്ചം കണ്ട തയ്യൽ ഉന്നതിയിലെ നാലു കുടുംബങ്ങൾക്ക് ഇനി വെളിച്ചത്തിന്റെ നാളുകൾ. കെഎസ് ഇബിയിലെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടനകൾ കൈകോർത്ത് ഉന്നതിയിലെ നാലു വീടുകളിൽ വെളിച്ചത്തിച്ചു. കഴിഞ്ഞമാസം ഉണ്ടായ കാലവർഷക്കെടുതിയിൽ മൂലം തരിയോട് എൽ പി സ്കൂളിലെ ക്യാമ്പിലെത്തിയ ഈ വീട്ടുകാരുടെ ദുരവസ്ഥ വാർഡ് മെമ്പർ സി.ജി ഷിബു കൃഷിമന്ത്രി ശ്രീ…
