ഗോത്ര യുവതക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം; ലൈസന്‍സ് വിതരണം ഇന്ന്

    കല്‍പ്പറ്റ: ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചുള്ളവര്‍ക്കുള്ള ലൈസന്‍സ് വിതരണം ബുധനാഴ്ച്ച. വിതരണോദ്ഘാടനം ജി്ല്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍.ടി.ഒ പി. സുമേഷ്, ജില്ലാ അഡി. എസ്.പി കെ.എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. റോഡ് സുരക്ഷയും തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്ലാസുകളും പ്രായോഗിക…

    Read More

    കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി

    കമ്പളക്കാട്: ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ 10 ഡിവിഷനുകളിലായി നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉസ്താദ് നഗർ ഡിവിഷൻ കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ് വി പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലീം മാഹിരി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി ഹാരിസ് ബാക്കഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി ടി അഷ്റഫ് ഹാജി ആശംസ പ്രസംഗം…

    Read More

    ബദൽപാത: എൽഡിഎഫ് കൺവൻഷൻ ഇന്ന്

    കൽപ്പറ്റ : ബദൽ പാതകൾക്കായി  എൽഡിഎഫ്‌ നേതൃത്വത്തിൽ ഇന്ന് (വെള്ളി) കൽപ്പറ്റയിൽ ബഹുജന കൺവൻ നടത്തും. പകൽ രണ്ടിന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. ബദൽ റോഡുകൾ, തുരങ്കപാത, വയനാട്‌ റെയിൽവേ, എയർസ്‌ട്രിപ്പ്‌ എന്നിവ യാഥാർഥ്യമാക്കുന്നതിന്‌ ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.

    Read More

    “പോഷൻ ഭി പഠായി ഭി” അങ്കണവാടി വർക്കർമാർക്ക് പരിശീലനം സംഘടിപ്പിച്ചു.

    മാനന്തവാടി : ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മാനന്തവാടി ഐ.സി ഡി. എസ്. പ്രോജെക്ടിലെ അങ്കണവാടി വർക്കർമാർക്ക് “പോഷൻ ഭി പഠായി ഭി ” മൂന്നു ദിവസത്തെ ട്രെയിനിങ് വൈറ്റ് ഫോർട്ട്‌ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. ട്രെയിനിങ് പരിപാടി മാനന്തവാടി സി. ഡി. പി ഒ.സിന്ധു കെ. പി.യുടെ അദ്ധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മിഷൻ സക്ഷം അങ്കണവാടികളുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും വിദ്യാഭ്യാസ…

    Read More

    മരക്കടവിൽ പുലിയിറങ്ങി

    പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് – കബനിഗിരി പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി പുലിയിറങ്ങി. പള്ളിപ്പുറത്ത് സ്റ്റീഫന്റെ പട്ടിയെ പിടിച്ചു. പള്ളിപ്പുറത്ത് ജോയിയുടെ വീട്ടിലെ സിസി ടിവിയിൽ നിന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വനം വകുപ്പ് എത്തി ക്യാമറ സ്ഥാപിച്ചു.

    Read More

      മഹിളാ അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

      കല്‍പ്പറ്റ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. പാചകവാതകം ഉള്‍പ്പെടെ ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജി. ബീന അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം രുക്മണി സുബ്രഹ്മണ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി. കുഞ്ഞുമോള്‍, എല്‍സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബീന വിജയന്‍ സ്വാഗതവും പി.വി. ഏലിയാമ്മ…

      Read More

        ഓണം: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം

        കൽപ്പറ്റ : ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി. കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി 120-ലധികം കടകളിലാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.   പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതുജനങ്ങൾക്കു കാണത്തക്ക രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ, ഹോട്ടലുകളിൽ അനധികൃതമായി എൽ.പി.ജി. സിലിണ്ടറുകൾ സൂക്ഷിക്കുന്നത്…

        Read More

          അങ്കണവാടി ഫെഡറേഷൻ ജില്ലാ സമ്മേളനം നടത്തി

          സുൽത്താൻ ബത്തേരി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം അധ്യാപക ഭവനിൽ നടത്തി. മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലിപ് കുമാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, സീതാലക്ഷ്മി, എ.എസ്. വിജയ്,ജീവകുമാർ എന്നിവർ പ്രസംഗിച്ചു. ഷാഫി പുൽപ്പാറ, അഡ്വ.ലയൺ മാത്യു എന്നിവർ ക്ലാസെടുത്തു….

          Read More

            തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം: മുഖ്യമന്ത്രി പിണറായി വിജയൻ

            തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും…

            Read More

            അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു

            അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു; വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്ത് പുത്തനുണർവ്വുമായ് പൊതുവിദ്യാലയങ്ങൾ ജൂൺ 2നു അധ്യയനം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളോടൊപ്പം വിദ്യാലയങ്ങളും സ്മാർട്ടകണമെന്ന പൊതു കാഴ്ചപ്പാടിനെ ഏറ്റെടുത്ത് കൊണ്ട് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവിൽ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലേയും മുഴുവൻ ക്ലാസ്റൂമുകളും സ്മാർട്ടാക്കിയിരിക്കുന്നു. വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. പ്രീ…

            Read More