ഉരുൾപൊട്ടൽ; ഹോട്ടലുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സർക്കാർ പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി; ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം

കൊച്ചി : വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് കൊടുത്ത് തീർക്കണം. സർക്കാർ സഹായത്തിൽ നിന്നും ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി…

Read More

തുരങ്കപാത ആക്ഷൻ കമ്മിറ്റി ടി.സിദ്ധീഖ് എം.എൽ.എയ്ക്ക് നിവേദനം നൽകി

മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ, ടി.സിദ്ധീഖ് എം എൽ എയ്ക്ക് നിവേദനം നൽകി. ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ.പിഹൈദർ അലി, സി.കെ.ജംഷീർ, യാക്കൂബ് മുണ്ടക്കൈ, ഹരീഷ് മാൻകുന്ന്, ടി.ആർ.പ്രമോദ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Read More

    വെള്ളമുണ്ട ടൗണും പരിസരവും വൃത്തിയാക്കി എൻഎസ്എസ് വിദ്യാർഥികൾ

    വെള്ളമുണ്ട: നാദാപുരം ചെക്കിയാട് മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികളാണ് ടൗണും പരിസരവും വൃത്തിയാക്കിയത്. എൻഎസ്എസ് സപ്‌ത ദിനക്യാമ്പിൻ്റെ ഭാഗമായാണ് ശുചീകരണം. വെള്ളമുണ്ട ഗവൺമെൻന്റ് യുപി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

    Read More

      ലഹരിയാവാം കളിയിടങ്ങളോട് ടൂർണമെൻറ് സംഘടിപ്പിച്ചു

      “ലഹരിയാവാം കളിയിടങ്ങളോട്” *ലഹരിക്കെതിരെ ജനകീയ കവചം* ക്യാമ്പയിനിന്റെ ഭാഗമായി DYFI പിണങ്ങോട്, വെങ്ങപ്പള്ളി, ഹൈസ്കൂൾ കുന്ന് യൂണിറ്റുകൾ സംയുക്തമായി പിണങ്ങോട് വച്ച് സംഘടിപ്പിച്ച അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റിൽ KBZ കേണിച്ചിറ വിജയികളായി 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനം 10001 (പതിനായിരത്തി ഒന്ന്) രൂപയും വി.പി ഭാസ്കരൻ സ്മാരക വിന്നേഴ്സ് ട്രോഫിയും ടൂർണമെന്റിനുശേഷം നടന്ന ചടങ്ങിൽ DYFI വയനാട് ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് വിതരണം ചെയ്തു ടൂർണമെന്റിലെ റണ്ണേഴ്സപ്പായ സി സി…

      Read More

      റോഡ് ഉദ്ഘാടനം ചെയ്തു

      ഇല്ലത്ത്മൂല: പ്രവൃത്തി പൂർത്തീകരിച്ച ഇല്ലത്ത്മൂല കാത്തിരിക്കൽ ചോയി മൂല റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം സംഭക്ഷണഭിത്തി, കോൺ ക്രീറ്റ് വർക്കുകൾ പൂർത്തീകരിച്ചത്. ഡിവിഷൻ കൗൺസിലർ അബ്ദു‌ൾ ആസിഫ് അദ്ധ്യക്ഷ്യത വഹിച്ചു. ജനപ്രതിനിധികളായ വി.ആർ പ്രവിജ്, ശാരദ സജീവൻ, ജി.രാമചന്ദ്രൻ, തങ്കമണി, എന്നിവരും, പി.ടി ബിജു, കെ.സൈനബ, സുമിത്ര ബാലൻ എ….

      Read More

        വികസന സെമിനാര്‍ സംഘടിപ്പിച്ചു

        കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വനിത ശിശുവികസന വകുപ്പിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കളക്ടര്‍ക്ക് നഗരസഭയുടെ സ്‌നേഹോപഹാരം നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ കൈമാറി. സെമിനാറില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ഹാരിസ്, സെക്രട്ടറി അലി അസ്ഹര്‍, സ്റ്റാന്റിങ് കമ്മിറ്റി…

        Read More

          ഡോ. ഷീജ വി.ആര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

          ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ഷീജ വി.ആര്‍ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. മാനന്തവാടി സ്വദേശിനിയായ ഡോ. ഷീജ 2005ല്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 10 വര്‍ഷം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പതു വര്‍ഷം പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. ഏറ്റവുമൊടുവില്‍ പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. അഡ്വ. ശ്രീകാന്ത് പട്ടയനാണ്…

          Read More

            വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി.

            കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം, ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല, സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ, കൽപ്പറ്റ നിയോജക മണ്ഡലം വനിതാ വിംഗ് ഓർഗനൈസിംഗ് കൺവീനർ അസ്മ ഹമീദ് എന്നിവർക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. എസ്.കെ.എസ് പ്ലാന്റേഷൻ വിഭാഗം സംസ്ഥാന ചെയർമാർ അഡ്വ. എൻ. ഖാലിദ് രാജ…

            Read More

              ഇന്ധന വിലക്കയറ്റം: സ്വകാര്യ ബസ് ഉടമകള്‍ നാളെ കല്‍പ്പറ്റയില്‍ മാര്‍ച്ചും ധര്‍ണയും നടത്തും

              സുല്‍ത്താന്‍ ബത്തേരി: ഇന്ധന വിലക്കറ്റത്തില്‍ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി എട്ടിന് കല്‍പ്പറ്റയില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കടക്കം കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യം ഒരുക്കുകയും സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നികുതിയിനത്തില്‍ ലഭ്യമാക്കുകയും പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം ഗുരുതര പ്രതിസന്ധിയിലാണ്. മുമ്പ് സംസ്ഥാനത്ത് 34,000 ബസും രണ്ട്…

              Read More