Headlines

ഭക്ഷ്യവിപണന ചന്തയൊരുക്കി കോട്ടത്തറ സിഡിഎസ്

കോട്ടത്തറ സിഡിഎസിന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്യൂ (ഫുഡ്, ന്യുട്രീഷൻ, ഹെൽത്ത് & വാഷ്) അഗ്രിയുടെ ഭാഗമായി കർക്കിടക ഭക്ഷ്യവിപണന ചന്ത സംഘടിപ്പിച്ചു. കർക്കിടക ഔഷധക്കഞ്ഞി, പത്തില തോരൻ, പയറു തോരൻ, ചെറു ധാന്യ വിഭവങ്ങൾ, വിവിധതരം താള് കറികൾ എന്നിവയുടെ പ്രദർശന വിതരണ – വിപണന ചന്ത കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു. വാർഡ് അംഗം സംഗീത് സോമൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉമ, സിഡിഎസ് വൈസ്…

Read More

‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ വിദ്യാഭ്യാസ സെമിനാര്‍ നടത്തി.

ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടില്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് വിഷയാവതരണം നടത്തി. പി.കെ. റെജി, കെ.ജെ. യോഹന്നാന്‍, പി.വി. ഫൈസല്‍, എം.കെ. ജയിംസ്, പി. വിശ്വനാഥന്‍,…

Read More

    ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാസമ്മേളനം സമാപിച്ചു

    പനമരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാമത് വയനാട് ജില്ലാ സമ്മേളനം പനമരം സെൻ്റ് ജൂഡ്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബിനോജ് എം.മാത്യു അധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന പ്രസിഡൻ്റ് എ.സി ജോൺസൺ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് 2025-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രശാന്ത് എം പ്രസിഡന്റ്റ് ആയും, ഷോബിൻ സി ജോണിയെ സെക്രട്ടറിയായും, വി.രാജുവിനെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,ജില്ലാ…

    Read More

      കേരളത്തിൽ ഏപ്രിൽ 1 വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…!

      സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വേനൽമഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.   ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ…

      Read More

        ആകെ 715 പോളിംഗ് സ്റ്റേഷനുകള്‍; 166 പ്രത്യേക സുരക്ഷാ ബൂത്തുകള്‍.

        നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ 237 ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 227 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 251 ബൂത്തുകളും ഉള്‍പ്പെടുന്നു. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.   മൂന്ന് മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തില്‍ 89-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ ലിറ്റില്‍ ഫ്‌ലവര്‍ അപ്പര്‍ പ്രൈമറി സ്‌കൂളാണ് വനിതാ പോളിംഗ് സ്റ്റേഷന്‍. സുല്‍ത്താന്‍…

        Read More

        നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

        പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്. നിർമ്മിത ബുദ്ധി വിപ്ലവം ,അവസരങ്ങളും വെല്ലുവിളികളും എന്നതായിരുന്നു വിഷയം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 55 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പാലാ എം.എൽ.എ മാണി സി കാപ്പൻ സമ്മാനദാനം നിർവ്വഹിച്ചു. 500I,രൂപയും അനുമോദന പത്രവും ട്രോഫിയുമാണ് ലഭിച്ചത്. നെഹ്‌ല ഫാത്തിമ മാനന്തവാടി…

        Read More

          നവ സാങ്കേതിക വിദ്യകൾക്കനുസരിച്ച് വിദ്യാർത്ഥികൾ നവീകരിക്കപ്പെടണം: ഡോ.ഡിനോജ് സെബാസ്റ്റ്യൻ

          മുട്ടിൽ : നവ സാങ്കേതിക വിദ്യകളുടെ വളർച്ചക്കനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ഡിനോജ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ ബിരുദദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദ പഠനം കേവലം തൊഴിൽ നേടാനുള്ള മാർഗമല്ല,മറിച്ച് സാമൂഹിക പുരോഗതിക്ക് വേണ്ടി ഗുണകരമായി പ്രവർത്തിക്കാനുള്ള പരിശീലമാണ്.നിർമിത ബുദ്ധി തൊഴിൽ മേഖലകളെ മാറ്റിമറിക്കുന്ന ഈ കാലത്ത്, മനുഷ്യസഹജമായ മൂല്യങ്ങളും നൈപുണ്യ വികസനവുമാണ് വിദ്യാർത്ഥികളെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് മാനേജർ കെ.കെ…

          Read More

          കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ

          കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ – നാല് പേരെയാണ് എറണാംകുളത്ത് നിന്നും സാഹസികമായി പിടികൂടിയത്. എട്ടുപേരെ മുമ്പ് പിടികൂടിയിരുന്നു. – അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ നാല് പേരെ കൂടി വയനാട് ജില്ലാ പോലീസ് സാഹസികമായി പിടികൂടി….

          Read More

            വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു

            വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ  ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

            Read More

            ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും; റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമം ഇങ്ങനെ

            തിരുവനന്തപുരം: വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും. അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച്‌ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്. മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ മദ്യപിച്ച്‌ വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍…

            Read More