‘പാഠം ഒന്ന് നല്ല പാഠം ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു.

കൽപ്പറ്റ: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മുണ്ടേരിയിൽ സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ‘പാഠം ഒന്ന് നല്ല പാഠം ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു. അസി. എക്സൈസ് കമ്മീഷണർ എ. ജെ ഷാജി ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ല കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ക്ലാസ്സ് നയിച്ചു. എച്ച്.എം. എം .സൽമ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ചുമതലയുള്ള ജസ്റ്റിൻ ജോർജ് ആശംസയർപ്പിച്ചു. എസ്.പി.സി ലീഡർ മൊഹിത് പി….

Read More

    ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.   ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള…

    Read More

    കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ ആക്രമിച്ചു കൊന്നു.

    മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെ പുലി കൊന്നു. മറ്റൊരു ആടിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.കഴിഞ്ഞ ദിവസം നായയെയും പുലി കൊന്നിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍സ്ഥാപിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ നിന്ന ഒന്നര വയസ് പ്രായമുളള ആടിനെയാണ് പുലി പിടികൂടി കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആടിനെയും ആക്രമിച്ചു. പുലിയുടെ സാന്നിധ്യം കഴിഞ്ഞ 4 ദിവസായി പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം സിസിടിവി യില്‍ പതിഞ്ഞിരുന്നു. പുലി വീടിന്റെ മതിലിന്…

    Read More

      അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്

      പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോരെയും അഞ്ചു കുന്നിൽ നിന്നും കല്പറ്റക്ക് പോകുന്ന സ്‌കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

      Read More

        സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ

        ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ, സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ വീട്ടിൽ, ബേസിൽ വർഗീസ്(26), ബത്തേരി, പുന്നശ്ശേരിയിൽ വീട്ടിൽ, പി.ആർ. അശ്വിൻ രാജ്(25) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.   2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. പ്രവീണായിരുന്നു…

        Read More

        ദീർഘദൂര ഓട്ടത്തിൽ സ്വർണത്തിളക്കവുമായി തോമസ്.

        മാനന്തവാടി: ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത്ത് യു.എസ്.ടെക്നോളജി ഗ്രൂപ്പ് നടത്തിയ തിരുവനന്തപുരം മാരത്തണിൽ സ്വർണ്ണം നേടി. മൂന്നു മണിക്കൂർ 36 മിനിറ്റ് കൊണ്ട് 42 കിലോമീറ്റർ ഓടിയെത്തിയാണ് 55+ കാറ്റഗറിയിൽ സ്വർണ്ണം നേടിയത്. ഈ മാസം ആറാം തീയതി നടന്ന ആലപ്പുഴ ബീച്ച് റണ്ണിലും 60+ കാറ്റഗറിയിലെ സ്വർണ്ണം ഇദ്ദേഹത്തിനായിരുന്നു. തോണിച്ചാൽ അരാമിയാ സ്കൂളിലെ ബസ് ഡ്രൈവറാണ് തോമസ്.

        Read More

          പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്നു മുതൽ; എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു

          പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്ന് (നവംബർ 4) ആരംഭിക്കും. എന്യൂമറേഷൻ ഫോമുകളുടെ വിതരണോദ്ഘാടനം മാനന്തവാടിയിൽ സംവിധായകൻ നിതിൻ ലൂക്കോസ് നിർവഹിച്ചു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക പുതുക്കൽ പ്രവൃത്തി നടക്കുന്നത്. സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള ഫോമുകൾ, ബാഗ്, തൊപ്പി എന്നിവ പരിപാടിയിൽ വിതരണം ചെയ്തു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും സബ് കളക്ടറുമായ അതുൽ സാഗർ അധ്യക്ഷത വഹിച്ചു. മാനന്തവാടി തഹസിൽദാർ പി.യു…

          Read More

            എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി

            എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി…

            Read More

              സാമ്പത്തിക തട്ടിപ്പ്: ബാങ്ക് പ്രതിനിധികൾക്ക് പോലീസിന്റെ ബോധവൽക്കരണ ക്ലാസ്

              കൽപ്പറ്റ: വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച്‌ ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രതിനിധികൾക്ക് വയനാട് ജില്ലാ പോലീസ് ബോധവൽക്കരണ ക്ലാസ് നടത്തി. തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും മാനേജർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. ജില്ലയിലെ 25 ബാങ്കുകളുടെ നോഡൽ ഓഫീസർമാരും ലീഡ് ബാങ്കിന്റെ പ്രതിനിധികളും പങ്കെടുത്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്‌ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു, അബ്ദുൽ ഷെരീഫ് , ലീഡ്…

              Read More

                മാനന്തവാടി പുതുശ്ശേരി വളവ് കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കുന്നു

                മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടിൽ വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുന്നു. എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാലമുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ബസ് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. മാനന്തവാടി എംഎൽഎയും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആർ കേളുവിന്റെ ഇടപെടലാണ് വിജയം കണ്ടത്. നേരത്തെ പുതുശ്ശേരി വളവിൽ നിന്ന് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്, ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ എത്തുന്നവർക്കും, രാവിലെ…

                Read More