മുത്തശ്ശിക്കഥകൾ പറഞ്ഞ് കുരുന്നുകൾ

കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മുത്തശ്ശിക്കഥ ശ്രദ്ധേയമായി. വയോജനസംരക്ഷണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ എ ജനാർദ്ദനൻ മാസ്റ്റർ കഥാവതരണം നടത്തി. പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ,എസ് ആർ ജി കൺവീനർ ദീപ കെ, സീഡ് കോഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു.

Read More

    ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

    കൽപ്പറ്റ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക നൽകിയത്. സൂക്ഷമപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള 17 അപേക്ഷകളും ശനിയാഴ്ച ലഭിച്ചു. നവംബർ 24 ആണ് നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി.

    Read More

    സോഷ്യലിസ്റ്റ് പുഖിനരേകീകരണം അനിവാര്യം: ജുനൈദ് കൈപ്പാണി

    ന്യൂഡൽഹി: രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു. വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്. ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ്…

    Read More

    രാധയുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു കൈമാറി

    മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി. രാധയുടെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾ ചെക്ക് കൈമാറിയത്. മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ, മാനന്തവാടി നഗരസഭാ കൗൺസിലർമാരായ വി.ആർ പ്രവിജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ…

    Read More

      മേരാ യുവ ഭാരത്: വെള്ളമുണ്ടയിൽ ക്ലീൻ ഡ്രൈവ് നടത്തി

      വെള്ളമുണ്ട: മേരാ യുവ ഭാരത് വയനാട്, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, ഗവ.ഹയർ മോഡൽ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവർ സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പൊതുശുചീകരണം ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം സുധാകരൻ അധ്യക്ഷത വഹിച്ചു. മിഥുൻ മുണ്ടക്കൽ, എം നാരായണൻ, സുറുമി എച്ച്‌.ഐ, ധന്യ എൻ, അതുൽ കെ തുടങ്ങിയവർ പ്രസംഗിച്ചു

      Read More

      കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

      വൈത്തിരി : ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ അഖിൽ പി സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാർക്കറ്റിങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ്…

      Read More

      എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു

      കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തൊഴിലാളികളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും കളക്ടർ പറഞ്ഞു. ഏപ്രിൽ 26ന് വീണ്ടും ചർച്ച നടത്തും.

      Read More

      അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ സംയുക്ത പരിശോധന നടത്തി.

      കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ കമ്പളക്കാട് ടൗണും ആയി ബന്ധപ്പെട്ട അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽആരോഗ്യവകുപ്പ്,പഞ്ചായത്ത് പോലീസ് എന്നീ വകുപ്പുകൾ സംയുക്തപരിശോധന നടത്തി. വൃത്തിഹീനമായി,ശുചിത്വമില്ലാതെയുംപ്രവർത്തിക്കുന്ന ക്വാർട്ടേഴ്സ് ഉടമകൾക്ക് 40000 രൂപ പിഴ ചുമത്തുകയും, ഇന്ന് തന്നെ വൃത്തിയാക്കി താമസ യോഗ്യമാക്കുന്നതിന് കർശന നിർദേശം നൽകുകയും ചെയ്തു.പരിശോധനക്ക് വരദൂർ phc യിലെ JHI ശ്രീ.സുരേഷ്‌കുമാർ,പഞ്ചായത്ത് ജീവനക്കാരായ ശ്രീ.ആന്റണി., k, ശ്രീമതി.സന്ധ്യ.വി,സിവിൽപോലീസ് ഓഫീസർ ശ്രീ.ജിഷ്ണു.v.p എന്നിവർ നേതൃത്വം നൽകി.ഇത്തരം താമസ സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുകയും കർശനനിയമനടപടികൾ…

      Read More

        ഫാത്തിമ നിഹക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി.

          മാനന്തവാടി:കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ മാനന്തവാടി ഗവ: കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ ചെയർപെഴ്സനായി തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ നിഹക്ക് മുസ്ലിം ലീഗ് നേതാക്കൾ മാനന്തവാടി ടൗണിൽ സ്വീകരണം നൽകി. വിജയിച്ച എം എസ എഫ് പ്രതിനിധികളെ മുസ്ലീം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, നേതാക്കളായ അർഷാദ് ചെറ്റപ്പാലം, റഷീദ് പടയൻ,…

        Read More

          കുടുംബശ്രീ പൊതുസഭയും വിമുക്തി മിഷൻ ലഹരിവിരുദ്ധ സെമിനാറും നടത്തി.

          എടക്കൽ: കുടുംബശ്രീ എ.ഡി.എസ്. പൊതുസഭയോടനുബന്ധിച്ച് എ.ഡി.എസ്, സി.ഡി.എസ്,കുടുംബശ്രീ അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടക്കൽ ഗവ.യു.പി.സ്‌കൂളിൽ നടന്ന പരിപാടിയിൽ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “ബോധപൂർവം:- ലഹരിക്കെതിരെ ജാഗ്രതയോടെ കുടുംബങ്ങൾ” എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നയിച്ചു. ലഹരിയെന്ന വിപത്തിനെ കുടുംബങ്ങളിൽ നിന്ന് തന്നെ പ്രതിരോധിക്കാൻ സ്ത്രീശക്തിക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് മെമ്പർ യശോദ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എ.ഡി.എസ്.പ്രസിഡൻ്റ് മിനി ജോഷി അധ്യക്ഷത വഹിച്ച…

          Read More