സഖ്യം ജില്ലാ നഴ്സറി കലോത്സവം നാളെ; ബ്രോഷർ പ്രകാശനം ചെയ്തു

    മാനന്തവാടി: സഖ്യം വയനാട് ജില്ലാ നഴ്സറി കലോത്സവം 14 ന് നാളെ ശനിയാഴ്ച കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്കൂളിൽ വെച്ച് നടക്കും. കലോൽസവപരിപാടിയുടെ ബ്രോഷർ പ്രിൻസിപ്പാൾ കെ.ജെ ബെന്നി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി ഹുസൈൻ സംസാരിച്ചു

    Read More

    ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി

    കൽപറ്റ : സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് തൊഴിൽ സംരക്ഷണവും സാമൂഹിക സുരക്ഷയും ഒരുക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് ടി സിദ്ധീഖ് എംഎൽഎ. കൽപറ്റ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കറൻസി രഹിത ഇടപാടുകൾ വ്യാപകമാവുന്നത് ഈ രംഗത്തുള്ളവർക്ക് തൊഴിൽ ഭീഷണിയുയർത്തുന്നു. 30 ഉം 40 ഉം വർഷം സേവനമുണ്ടായിട്ടും ഈ വിഭാഗത്തെ തസ്തിയുണ്ടാക്കി സ്ഥിരപ്പെടുത്തുന്നതിനോ…

    Read More

      “മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി; ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു.

      എടവക :ദീപ്തിഗിരി സൺഡേ സ്കൂൾ രണ്ടേ നാലിൽ വച്ച് നടത്തിയ ‘തൂവൽ സ്പർശം’ ,എടവക ഗ്രാമ പഞ്ചായത്തിൻ്റെ വയോജന സംഗമത്തിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ *”മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്”* സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo സെമിനാർ നയിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി.രഗിത സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടന കർമ്മം…

      Read More

      പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്.

      കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണി മത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേർന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു….

      Read More

      തരുവണ ഹൈസ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി

      തരുവണ: ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ അധ്യയന വർഷത്തേക്ക് ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും തരുവണ ഗവ.ഹൈസ്കൂളിന് കൈമാറി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും പി.ടി.എ പ്രസിഡന്റ്‌ കെ. സി. കെ നജുമുദ്ധീൻ ഏറ്റുവാങ്ങി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ജംഷീർ കെ. കെ തുടങ്ങിയവർ സംബന്ധിച്ചു.

      Read More

      ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

      മുത്തങ്ങ : ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂർ 67 സമീപം കാട്ടാനയെ ശബരിമല തീർത്ഥാടക സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്. തുടർന്ന് തീറ്റ എടു ക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനംവകുപ്പ് ചികിത്സ നൽകി യിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെ ങ്കിലും ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുക യായിരുന്നു. വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു…

      Read More

      ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി കെസിവൈഎം മാനന്തവാടി രൂപത

      മാനന്തവാടി: കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ എന്റെ ഗ്രാമം; റെഡ് റിബണ്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2025 ന് തുടക്കമായി. ദ്വാരക എ.യു.പി.സ്കൂളില്‍ വച്ച് മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധത്തോടെ ജീവിതത്തില്‍ മുന്നേറേണ്ടതിനെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. സ്വന്തം ശരീരവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന പ്രലോഭനങ്ങളോട് നോ പറയാനും നല്ലതിനോട് യെസ് പറയാനും…

      Read More

      വയോജന വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

      തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെന്തോമാസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തിൽ, ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. മെമ്പർ ഷിപ്പ് ദിനാചരണവും ആചരിച്ച ചടങ്ങിൽ വികാരി ഫാദർ ജോർജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു. എ.കെ. മത്തായി, സി.വി.ബാബു, കെ.എം. മാത്യൂ, ഐസക്, സാബു മരട്ടിക്കാ മറ്റം, സാലി വേണാട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

      Read More

        ഡബ്ലിയു എം ഒ വെൽഫെയർ കമ്മിറ്റി കൺവെൻഷൻ നടത്തി

        സമൂഹ സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ദൃഢനിശ്ചയവും പകരുന്ന രീതിയിൽ വയനാട് മുസ്ലിം യതീംഖാനയുടെ കണിയാമ്പറ്റ പഞ്ചായത്ത് വെൽഫെയർ കമ്മിറ്റിയുടെ കൺവെൻഷൻ കമ്പളക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം ഓഫീസിൽ ഗൗരവപൂർവ്വം നടന്നു. സെക്രട്ടറി കാവുങ്ങൽ മൊയ്‌ദുട്ടി ഹാജി സ്വാഗതം ആശംസിച്ച് യോഗത്തിന് തുടക്കം കുറിച്ചു. ട്രഷറർ വി.പി. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. WMO മുട്ടിൽ യതീംഖാന പ്രവർത്തകസമിതി അംഗം മുസ്തഫ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വിവിധ ക്ഷേമ പദ്ധതികളും ഭാവി പ്രവർത്തന ദിശകളും…

        Read More

          തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വികസന സദസ്

          തിരുനെല്ലി:വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത്‌ 42.41 കോടിയുടെ പ്രവൃത്തികളാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നടപ്പാക്കിയതെന്ന് വികസന സദസിൽ വിശദീകരിച്ചു. 118 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡും തിരുനെല്ലി കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ബഡ്സ് പാരഡൈസ് സ്‌കൂളിന്…

          Read More