മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്താൻ സന്നദ്ധം; കല്ലിയോട്ടുകുന്നിൽ 25 ഏക്കർ പരിഗണനയിൽ

    മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്, ബാക്കി ആവശ്യമായ സ്ഥലം…

    Read More

      വിജ്ഞാന കേരളം; സിഡിഎസ് തല തൊഴിൽമേളകൾ ആരംഭിച്ചു

      സംസ്ഥാന സർക്കാറിന്റെ ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജില്ലയിൽ ആരംഭിച്ചു.സിഡിഎസ് തലത്തിലാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പനമരം, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ സിഡിഎസുകളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ജില്ലയിലെ മറ്റു സിഡിഎസുകളിൽ ഓണത്തിന് മുമ്പ് തൊഴിൽ മേളകൾ പൂർത്തിയാക്കും.   ഓണത്തിന് മുമ്പ് ജില്ലയിൽ 5000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർഥികളെയും കണ്ടെത്തുന്നത് സിഡിഎസുകളുടെ നേതൃത്വത്തിലാണ്. അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ,…

      Read More

        വയനാട് ആസ്ഥാനമായി സർവ്വകലാശാല ആരംഭിക്കണം: ആവശ്യവുമായി പ്രൊ.കെ.കെ.എൻ. കുറുപ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

        കൽപ്പറ്റ: വയനാട് ആസ്ഥാനമായി പുതിയ സർവ്വകലാശാല പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പ് കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പിന്നാക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ 112 ജില്ലകളില്‍ ഒന്നാണ് വയനാട്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ചുമാത്രമേ വയനാടിന് ഇനി പിന്നാക്കാവസ്ഥയില്‍നിന്നു മുന്നേറാനാകൂ.. പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ഇതില്‍ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് പുതിയ യൂണിവേഴ്‌സിറ്റിയുടെ ആവശ്യം താൻ ഉയർത്തുന്നത്.. പരമ്പരാഗത രീതിയിലുള്ള സര്‍വകലാശാലയ്ക്കുപകരം കാലാനുസൃതമായ മാറ്റങ്ങളോടെ ആധുനിക…

        Read More

        ചെമ്പിനോട് ഊരിൽ നിന്നു കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

        പനമരം: ചെമ്പിനോട് ഊരിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്കു വേണ്ടി നാട്ടുകാർ നടത്തിയ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ കാണുകയും തുടർന്ന് മാനന്തവാടി ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.യു.പ്രവീൺകുമാർ, എം.ബി.ബിനു, മനു ആഗസ്ത്യൻ, ഇ.കെ.ആസിഫ്, കെ.ജെ.ജിതിൽ, ദീപ്ത് ലാൽ, പി. വി.അലക്സാണ്ടർ എന്നിവർ ചേർന്നു പൊലിസിൻ്റെ സഹായത്തോടെ കുളത്തിൽ…

        Read More

          സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

          തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല. വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ താപനില ഉയർന്നേക്കും. കൊല്ലം ജില്ലയില്‍ 39 °C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍,…

          Read More

          ബത്തേരി ടൗണില്‍ ജൂണ്‍ ഒന്നു മുതല്‍ ഗതാഗത പരിഷ്‌കാരം

          ബത്തേരി:- ബത്തേരി ടൗണിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വാഹനപാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ക്കുമായി ജൂണ്‍ ഒന്നുമുതല്‍ ടൗണില്‍ ഗതാഗതപരിഷ്‌കാരം നടപ്പാക്കും. പരിഷ്‌കാരങ്ങളുടെ ട്രയല്‍ റണ്‍ ഈ മാസം 21 മുതല്‍ 31 വരെ നടത്താനും ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. നഗരസഭാധ്യക്ഷന്‍ ടി.കെ.രമേശിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിലാണ് 58 പുതിയ തീരുമാനങ്ങളോടെ പരിഷ്‌കാരം നടപ്പാക്കുന്നത്. ട്രാഫിക് എസ്‌ഐ, ജോയിന്റ് ആര്‍ടിഒ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ഉദ്യോഗ സ്ഥര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, വ്യാപാരിപ്രതിനിധികള്‍, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് സ്ഥിരം…

          Read More

            കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ് 21ന് NEWS TEAM news ,

            കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ്, ടി. സിദ്ദിഖ് കെയര്‍ കല്‍പ്പറ്റ, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ‘വയനാട് ടു ദി വേള്‍ഡ്’ എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ്-2026 സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ ഹോട്ടല്‍ ഇന്ദ്രിയ ഹാളിലാണ് പരിപാടി. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും കയറ്റുമതിക്കാര്‍ക്ക് ആഗോള വ്യാപാര രംഗവുമായി…

            Read More

            കനാൽ പുനർ നിർമ്മാണത്തിന് റോഡ് പൊളിച്ചിട്ടു: തുടർനടപടികളില്ലാത്തതിൽ പ്രതിഷേധം

            പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് വർഷം കഴിഞ്ഞിട്ടും മാറ്റങ്ങളില്ല. തുടർന്ന് നിലവിലുള്ള ഇരുമ്പുപാലം സമീപവാസികൾക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ പ്രശ്നത്തെ മുൻനിർത്തി കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേർന്ന് നിലവിലുള്ള…

            Read More

              ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

              കൊളഗപ്പാറ: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.

              Read More

              വാകേരി കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം

              കല്‍പ്പറ്റ:പൂതാടി പഞ്ചായത്തിലെ കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം. കര്‍ഷകന്‍ പ്രജീഷ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിനു സമീപമുള്ള പ്രദേശമാണ് കല്ലൂര്‍ക്കുന്ന്. പ്രജീഷിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട കടുവ നിലവില്‍ തൃശൂര്‍ പൂത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ്. നരഭോജി കടുവയെ നാടുകടത്തിയതിന്റെ ആശ്വാസത്തില്‍ ജനം കഴിയുന്നതിനിടെയാണ് കല്ലൂര്‍ക്കുന്നില്‍ ഇന്നു പകല്‍ കടുവ ഇറങ്ങിയത്. നരഭോജി കടുവയും കൂടല്ലൂരില്‍നിന്നു അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍ക്കുന്നില്‍ എത്തിയിരുന്നു. റോഡ് മുറിച്ചുകടക്കുന്ന കടുവയെ തൊഴിലാളികളാണ് കണ്ടത്. വിവരം അറിയിച്ചതനുസരിച്ച്…

              Read More