സര്‍ക്കാര്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന നേതൃസമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരില്‍ വലിയ സാമ്പത്തിക ഭാരം കയറ്റിവയ്ക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, കുടിവെള്ള ചാര്‍ജ്, അപേക്ഷകള്‍ക്കുള്ള ഫീസ് എന്നിവ വര്‍ധിപ്പിച്ചതും ജനങ്ങളെ ദുരിതത്തിലാക്കി. മരുന്നിനും ഭക്ഷണത്തിനും സാധാരണക്കാര്‍ പിച്ചച്ചട്ടി എടുക്കേണ്ട സ്ഥിതിയാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങി. തൊഴിലില്ലായ്മ രൂക്ഷമാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ശല്യം, ജോലി ചെയ്യുന്നവര്‍ക്ക് കൂലി ലഭിക്കാത്ത അവസ്ഥ,…
