ദ്വാരകയിൽ ചങ്ങാത്തം ക്യാമ്പ് നടത്തി

ദ്വാരക: ദ്വാരക ഖാദിരിയ്യ സുന്നി മദ്റസയിൽ നടന്ന ചങ്ങാത്തം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അൻവർ ഖുതുബി സഖാഫി അധ്യക്ഷത വഹിച്ചു. മാനേജ് മെൻ്റ് പ്രതിനിധി അബ്ദുള്ള ദാരിമി മുസ്തഫ സഖാഫി റസാഖ് മാസ്റ്റർ എന്നിവർ അശംസ ഭാഷണം നടത്തി. മദ്റസാ മുഅല്ലിമുകളായ നാസർ സഖാഫി അബ്ദുറഹുമാൻ സൈനി ഉനൈസ് ജൗഹരി ഹമീദ് മുസ്‌ലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

Read More

ജൈനമത ചരിത്രം പുസ്തകമായി: ജൈനസംസ്കൃതി വയനാട്ടിൽ പ്രകാശനം ചെയ്തു.

കൽപ്പറ്റ : വയനാട്ടിലെ ന്യൂനപക്ഷമായ ജൈന മത ചരിത്രം പുസ്തകമായി. ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാട്ടിലെ ജൈനമത സംസ്കാരം വയനാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ച ഒ.കെ. ജോണി പറഞ്ഞു.     ജനസംഖ്യയിൽ ഏറെ ന്യൂനപക്ഷമാണ് ജൈനമതക്കാർ. പൗരാണികകാലം മുതൽ വയനാട്ടിലേക്ക് കുടിയേറിയ ജൈനമതക്കാർ പിന്നീട് വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കാർഷിക മേഖലയിലും സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകൾ നൽകിയ ജൈനമതക്കാരെക്കുറിച്ച് വിശദമായ പഠനത്തിന്…

Read More

    സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു

    വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് ആശംസകൾ അർപ്പിച്ചു. 23 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്. അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ആലിയ ഫർവീൻ ഒന്നാം സ്ഥാനവും വേദ അഭിലാഷ് രണ്ടാം സ്ഥാനവും നേടി. അണ്ടർ-12 ആൺകുട്ടികളുടെ വിഭാഗത്തിൽ…

    Read More

    കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണം: ഡിവൈഎഫ്‌ഐ

    തൃശിലേരി: മാനന്തവാടിയില്‍ നിന്ന് ആനപ്പാറ തൃശ്ശിലേരി റൂട്ടില്‍ രാവിലെ 6 മണിക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തൃശിലേരി മേഖല കമ്മറ്റി ജില്ല ട്രാന്‍സ്േപാര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി. തൃശിലേരി ആനപ്പാറ നിവാസികള്‍ക്ക് ഉപകാര പ്രദമായ ഈ സര്‍വീസ് കെഎസ്അര്‍ടിസി ഒരു കാരണവശാലും നിര്‍ത്തരുതെന്ന് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ബബീഷ്,അഞ്ചു ബാലന്‍, രാജി, ചന്ദ്രിക ആഷിക്ക് എന്നിവര്‍ പങ്കെടുത്തു.

    Read More