ദുരന്ത ബാധിതരുടെ ധനസഹായത്തില്‍ നിന്ന് തിരിച്ചടവ് പിടിക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരില്‍ നിന്ന് ഇ എം ഐ പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടര്‍ കത്തയച്ചു. ദുരന്തബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ വായ്പ്പയുടേയും മറ്റും തിരിച്ചടവ് വിഹിതം കട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തില്‍ പിടിച്ച തുക തിരിച്ച്‌ നല്‍കണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ പണം പിടിക്കുന്നതായുള്ള വാര്‍ത്തകളെ

Read More

    ഒരുതവണത്തേക്ക് ക്ഷമിക്കുന്നു: മദ്യപിച്ച് വാഹനമോടിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാർ

    തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് നടപടി നേരിട്ട ഗുരുതര വീഴ്‌ച വരുത്താത്ത കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. നടപടി നേരിട്ട 650 ഓളം ഡ്രൈവർമാരാണ് പുറത്തുള്ളതെന്നും 500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.   ഒരുതവണത്തേക്ക് ക്ഷമിക്കുന്നുവെന്ന് മന്ത്രി. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കും. ഡ്രൈവർമാരെ കിട്ടാനില്ലെന്നും ഗതാഗത മന്ത്രി. ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.

    Read More

      ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി

      തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍ വീട്ടില്‍ ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കര്‍ണാടക ഭാഗത്ത് നിന്നും വന്ന ഡി.എല്‍.ടി ബിഗ്ബസിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ട്രാവല്‍ ബാഗില്‍ നിന്നുമാണ് 29.662 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തിരുനെല്ലി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം. ബിജു, എസ്.ഐ കെ.കെ. സോബിന്‍ തുടങ്ങിയവരടങ്ങിയ പോലീസ്…

      Read More

        ചീരാലില്‍ കടുവ ആക്രമണത്തില്‍ പശുവിന് പരിക്ക്

        സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുള്‍ അസീസിന്റെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളില്‍ മറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാല്‍. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത്…

        Read More

          മെത്തഫിറ്റാമിനുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ

          മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. കര്‍ണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനില്‍കുമാര്‍ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി ബിന്ദു (33) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.248 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.കാട്ടിക്കുളം ഭാഗത്തുനിന്നും ബാവലി ഭാഗത്തേക്ക് പോകുന്ന റോഡില്‍ രണ്ടാം ഗേറ്റ് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കെ.എ 41 എംഎ 5334 നമ്പര്‍ മാരുതി…

          Read More

          എൻ്റെ കേരളം പ്രദർശന മേളയിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കും: മന്ത്രി ഒ ആർ കേളു

          സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രതിഫലിക്കുന്നതാവുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കൽപ്പറ്റ എസ്. കെ. എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒൻപത്വർഷമായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളും വികസന മുന്നേറ്റവും ലോകത്തിന് മുന്നിലെത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത് . 85 ഓളം ഡിപ്പാർട്ട്മെൻ്റുകളുടെ വികസന കാഴ്ചപ്പാടും പദ്ധതികളും വിവിധ…

          Read More

          പൊതുവിതരണ കേന്ദ്രങ്ങള്‍; വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം

          മാനന്തവാടി: പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി. 58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍…

          Read More

            മണ്‍സൂണ്‍ റിലീഫ് പദ്ധതിക്ക് തുടക്കമായി

            മക്കിയാട്:കേരള വിധവാ വെല്‍ഫയര്‍ സംഘം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കായി ആവിഷ്‌കരിച്ച മണ്‍സൂണ്‍ റിലീഫ് പദ്ധതിക്ക് തുടക്കമായി. കോറോം ലീഗ് ഹൗസില്‍ സംഘം ജില്ലാ രക്ഷാധികാരി വത്സ ശിവന് കുടകള്‍ കൈമാറി സാമൂഹിക പ്രവര്‍ത്തകന്‍ ഗഫൂര്‍ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് നസീമ മണ്ടോക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സൈനബ, മുഹ്‌സിന തേറ്റമല, സി.എം. മേരി, മേരി ചെറുകാട്ടൂര്‍, കമലാ സോമന്‍, സുനിത നിരവില്‍പ്പുഴ എന്നിവര്‍ പ്രസംഗിച്ചു.  

            Read More

              ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത; 8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും

              ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത -8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും   വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

              Read More

                മുസ്ലിം ലീഗ് ഗ്രാമയാത്ര സംഘടിപ്പിച്ചു

                കോട്ടത്തറ: ജനദ്രോഹ സർക്കാറുകൾക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് UDF ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി. ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയിൽ മുസ്ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഹംസ ജാഥാ ക്യാപ്റ്റൻ പി.സി അബ്ദുള്ളക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗഫൂർ വെണ്ണിയോട് വി.സി അബൂബക്കർ ഹാജി. അബ്ദുള്ള വൈപ്പടി. പി.എ നസീമ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ അംഗങ്ങളായ കെ.കെ മുഹമ്മദലി മോയിൻ മുണ്ടോളി…

                Read More