ഫുട്ബോള്‍ ഫിയെസ്റ്റ; വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്മാര്
ബത്തേരി : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ ഫിയെസ്റ്റയില്‍ വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്മാരായി. വിജയികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി കെ രമേശ് ട്രോഫി വിതരണം ചെയ്തു. നാല് സോണുകളില്‍ നിന്നായി അന്‍പത്തിയാറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ കല്‍പ്പറ്റ സോണില്‍ നിന്നും ക്ലാസ്സിക് കണിയാമ്പറ്റയും പനമരം സോണില്‍ നിന്നും പതഞ്ജലി പനമരവും മാനന്തവാടി സോണില്‍ നിന്നും ചാലഞ്ചേഴ്സ് മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരി സോണില്‍ നിന്നും വിവ…
