പ്രവാസി സഹോദരങ്ങളുടെ വീടുകളിലെ മോഷണം; വീടുകളിലെ പ്രതികളെ ഉടനെ കണ്ടെത്തണം

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വാരാമ്പറ്റയിലെ പ്രവാസി സഹോദരങ്ങളുടെ വീടുകളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടു മാസങ്ങൾക്ക് മുൻപാണ് വാരാമ്പറ്റയിലെ പ്രവാസികളായ മൂന്ന് സഹോദരങ്ങളുടെ വീടുകളിൽ വാതിലുകൾ കുത്തി തുറന്നു പണവും സ്വർണവും മോഷ്ടിച്ചത്.   സിസി ടി വി ദൃശ്യങ്ങ്ളും ഫിംഗർ പ്രിന്റ് ലഭിച്ചിട്ടും രണ്ടു മാസമായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കണമെന്നും പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് അന്വേഷണ…

Read More

സമസ്ത നൂറാം വാർഷികം: താലൂക്ക് സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു

തരുവണ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് സ്വാഗതസംഘ ഓഫീസ് കെല്ലൂർ കാട്ടിച്ചിറക്കലിൽ സമസ്ത മുശാവറ അംഗം വി. മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു. “നൂറ്റാണ്ടിന്റെ സുവർണപാതയിലൂടെ മുന്നേറുന്ന സമസ്തയുടെ വർണ്ണാഭമായ ചരിത്രത്തിൽ ഇസ്‌ലാമിക നന്മയും അറിവിന്റെ ദീപങ്ങളുമാണ് സംഘടനയുടെ അടിസ്ഥാനശക്തിയെന്നും യുഗാന്തരങ്ങളിൽ കൈമാറ്റം ചെയ്ത് പോന്ന മതത്തിന്റെ നന്മയെ സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സമസ്‌ത നിർവ്വഹിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. യോഗത്തിൽ ഹസൻ മുസ്ലിയാർ അദ്ധ്യക്ഷനായി സയ്യിദ്…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം – കോണ്‍ഗ്രസ്

കല്‍പ്പറ്റ : ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവഹേളി കാനും ശ്രമിച്ച എന്‍ഡിഎ ഗവര്‍മെന്റിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ജെ ഐസക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ്…

Read More