ഛർദ്ദിയും വയറിളക്കവും യുവതി മരിച്ചു

    മാനന്തവാടി : പേരിയ-വട്ടോളി കുറ്റിവയൽ ഉന്നതിയിലേ ശ്രീക്കുട്ടി (20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം ഛർദ്ദിയും വയറിളക്കത്തെയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു, പിന്നീട് മാനന്തവാടി മെഡിക്കൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു യാത്രാമധ്യേ മരണം സംഭവിച്ചതാണ് വിവരം. ബന്ധുക്കൾ പറഞ്ഞതനുസരിച്ച് സി ടി സ്കാനിങ്ങിന് വേണ്ടിയാണ് കോഴിക്കോടേക്ക് അയച്ചത് എന്നും പറയുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ഈ സംവിധാനങ്ങൾ നിലനിർത്തി പ്രവർത്തനരഹിതമായ ഒറ്റക്കാരണത്താൽ 20 വയസ്സുള്ള യുവതി മരണപ്പെട്ടു. പിന്നോക്ക വിഭാഗത്തിൽ ആയ…

    Read More

    സൂക്ഷ്മ ആസൂത്രണം; സർവ്വെ പൂർത്തിയായതായി: ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ.

    കൽപ്പറ്റ: പുനരധിവാസവുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും സാമൂഹിക- സാമ്പത്തിക വിദ്യഭ്യാസ – തൊഴിൽ – ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ച് പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കുടുംബശ്രീയുടെ സഹായത്തോടെ ശേഖരിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘ ശ്രീ പറഞ്ഞു. മുഴുവൻ കുടുംബങ്ങളേയും കുറഞ്ഞ സമയം കൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് സാധിച്ചത് എല്ലാവരും കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ്. ഇതിനായി അഹോരാത്രം പരിശ്രമിച്ച ഉദ്യോഗസ്ഥരേയും ജനപ്രതിനിധകളേയും സന്നദ്ധ പ്രവർത്തകരേയും കളക്ടർ അഭിനന്ദിച്ചു. സ്ഥിര പുനരധിവാസം നടത്തുന്നത് വരെ ഓരോത്തരും ഇപ്പോൾ…

    Read More

    ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസം

    മാനന്തവാടി: ശക്തമായ കാറ്റിലും മഴയിലും വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസങ്ങളായി. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തിലെ വിവിധയിടങ്ങളിലാണ് വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസമായത്. വേനല്‍ കാലത്ത് ചാറ്റല്‍ മഴ പെയ്താല്‍ പോലും വൈദ്യുതി നിലക്കുന്ന സാഹചര്യമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ കാപ്പിക്കളം ഭാഗത്തുള്ളവര്‍ക്കെന്നും, നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലന്ന് കാപ്പിക്കളം നിവാസികള്‍ പറയുന്നു വെള്ളമുണ്ട, കോറോം, പേരിയ, വാളാട്, തലപ്പുഴ എന്നീ പ്രധാന ടൗണുകളിലൊക്കെ വൈദ്യുതി നിലച്ചിരിക്കുകയാണ്. കെഎസ്ഇബി ഓഫീസുകളിലേക്ക് ബന്ധപ്പെടാന്‍…

    Read More

    റോഡ്‌ ഉദ്ഘാടനം ചെയ്തു

    മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവ് പള്ളിവെച്ചു കുന്നേൽ റോഡ് കൗൺസിലർ പി.വി.ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിലാണ് പണി പൂർത്തികരിച്ചത്. കെ.കുഞ്ഞുമുഹമ്മദ്,ജോണി കല്ലമ്മാക്കൽ,ജോസഫ് പി.ജെ,ജോൺസൺ. കെ, ലിൻസ് അഗസ്റ്റിൻ, ലീന കെ.എസ്, സജിന സിമിൽ, ഹെൽമ, പുഷപ തോമസ് തുടങ്ങിയവർ സംസാരിച്ചു.

    Read More

      ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച

      ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ നടക്കും.26 സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വിഷൻ 2031 ന്റെ ഭാഗമായി പതിനായിരം പേർക്ക് തൊഴിലും പതിനായിരം പേർക്ക് 25000 രൂപ വില വരുന്ന പവർ മെഷീൻ വിതരണം ചെയ്യാനും കഴിഞ്ഞുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ടൈലറിങ് ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണന്നും ഭാരവാഹികൾ പറഞ്ഞു.ഞായറാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ജി. കാർത്തികേയന്റെ…

      Read More

      ജില്ലാതല ക്രിസ്തുമസ് പുതുവത്സര കേക്ക് മേള ഉദ്ഘാടനം ചെയ്തു

      മീനങ്ങാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര കേക്ക് മേളയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ നിർവഹിച്ചു.ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. ഡിസംബർ 21 മുതൽ ജില്ലയിൽ മുഴുവൻ സിഡിഎസ് കളിലും ആയി ആരംഭിച്ച മേള ഡിസംബർ 26 വരെ പ്രവർത്തിക്കും. വീട്ടമ്മമാർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള കേക്കുകളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളും മേളകളിൽ സജീവമാണ്. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന വി കെ…

      Read More

      വയനാട്‌ ദുരന്തം; ദുരന്തമേഖലയിലെത്തി പിഡിഎൻഎ സംഘം, സമഗ്രവും, ശാസ്ത്രീയവുമായ പഠനം നടത്തും

      കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്ഥിരം പുനരധിവാസത്തിന്റെ സാമ്ബത്തിക ചെലവുകള്‍ കണക്കാക്കുന്നതിനും പുനർനിർമാണത്തിനുള്ള നിർദേശങ്ങള്‍ നല്‍കുന്നതിനുമായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) സംഘം വയനാട്ടിലെത്തി പ്രവർത്തനം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സംഘം കലക്ടറേറ്റില്‍ യോഗം ചേർന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. നാശനഷ്ടം കണക്കാക്കുമ്ബോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണമെന്ന് മന്ത്രി എ…

      Read More

      പടിഞ്ഞാറത്തറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

      പടിഞ്ഞാറത്തറ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് ധർണ്ണ നടത്തി .മണ്ഡലം പ്രസിഡൻ്റ് പി.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും, പല പേരുകളിൽ സാധാരണക്കാരുടെ നടുവെടിക്കുന്ന നികുതി കൊള്ളയാണ് എവിടെയും…

      Read More

      വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെ.സി.വേണുഗോപാൽ എംപി

      കൽപ്പറ്റ : ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ദുരന്തബാധിതരുടെ കണ്ണീർ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്.എന്നാൽ ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേർചിത്രമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എസ്ഡിആർഎഫ് വിഹിതത്തെ വയനാട് പാക്കേജിൽ തട്ടിക്കിഴിക്കുന്ന കേന്ദ്രസർക്കാർ സമീപനം നിന്ദ്യവും…

      Read More

      ഉന്നത പഠനത്തിന് ലാപ്ടോപ്പുകൾ വിതരണം ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത്

      മീനങ്ങാടി: ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണരാം ഉയരാം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് യുഗത്തിൽ പാഠപുസ്തകങ്ങൾ പോലും അപ്രസക്തമാകുമ്പോൾ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം മികച്ച പഠനാന്തരീക്ഷം നഷ്ടപ്പെടാതിരിക്കുവാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടികവർഗ്ഗ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാൽപ്പത് ലക്ഷം രൂപ ചിലവിൽ 105 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ ലഭ്യമാക്കിയത്. വിതരണോത്ഘാടനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ…

      Read More