ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസം

മാനന്തവാടി: ശക്തമായ കാറ്റിലും മഴയിലും വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസങ്ങളായി. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തിലെ വിവിധയിടങ്ങളിലാണ് വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസമായത്. വേനല്‍ കാലത്ത് ചാറ്റല്‍ മഴ പെയ്താല്‍ പോലും വൈദ്യുതി നിലക്കുന്ന സാഹചര്യമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ കാപ്പിക്കളം ഭാഗത്തുള്ളവര്‍ക്കെന്നും, നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലന്ന് കാപ്പിക്കളം നിവാസികള്‍ പറയുന്നു വെള്ളമുണ്ട, കോറോം, പേരിയ, വാളാട്, തലപ്പുഴ എന്നീ പ്രധാന ടൗണുകളിലൊക്കെ വൈദ്യുതി നിലച്ചിരിക്കുകയാണ്. കെഎസ്ഇബി ഓഫീസുകളിലേക്ക് ബന്ധപ്പെടാന്‍…

Read More

    വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

    കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്.   ഷഹദിനു തലയ്ക്കാണു പരുക്ക്. മുഹമ്മദ് ഫായിസിനും നൗഷാദിനും നട്ടെല്ലിനാണ്…

    Read More

    മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി.ഡി സതീശന്‍

    കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായ കുടുംബങ്ങളോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കു നീതി ആവശ്യപ്പെട്ടു ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പോലും വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗം എന്നതിലപ്പുറം പ്രായോഗിക തലത്തിലേക്ക് എത്തുന്നില്ല. ദുരന്ത ബാധിതരുടെ കൃത്യമായ കണക്ക് എടുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയമായി…

    Read More

    വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും: ജില്ലാ വികസന സമിതി.

    കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് പ്രാദേശിക നിര്‍വഹണ സമിതി, കോഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 56 സാമൂഹിക പഠന മുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍…

    Read More

    നോർത്ത് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും: സി.സി.എഫ് ബി.എൻ. അഞ്ജൻ കുമാർ

    മാനന്തവാടി: നോർത്ത് വയനാട് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ ഐ.എഫ്.എസ് അറിയിച്ചു. മാനന്തവാടി ഗിബ്സ് ഹാളിൽ നടന്ന നോർത്ത് വയനാട് എഫ്.ഡി.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടത്തിൽ മാനന്തവാടി റെയിഞ്ചിലെ മീൻമുട്ടി, ബേഗൂർ റെയ്ഞ്ചിലെ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. കൂടാതെ തിരുനെല്ലി, കുഞ്ഞോം, മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പുകൾക്കായി നിർമ്മാണം…

    Read More

      തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗാന്ധിനിന്ദ:പി പി ആലി

      കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ ശ്രമിക്കുന്നതും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതും മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നിട്ട് 80 വർഷം ആകാറായിട്ടും ഗാന്ധി എന്ന നാമധേയത്തെയും ഗാന്ധിജി വിഭാവനം ചെയ്ത പദ്ധതികളെയും സംഘപരിവാർ ശക്തികൾ ഇന്നും ഭയപ്പെടുന്നു എന്നുള്ളതിന് തെളിവാണെന്നും ഇത് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മുട്ടിലിൽ വെച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമ…

      Read More

        സഹജീവനത്തിൽ അതിജീവനം സാധ്യമാകണം: മാർത്തോമ്മാ സുറിയാനി സഭാ മെത്രാപ്പോലീത്ത

        വടുവൻചാൽ : സഹജീവനത്തിൽ അതിജീവനം സാധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവർക്കായി മാർത്തോമ്മാ സഭ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിയുടെയും മാർത്തോമ്മാ ഹോളിസ്റ്റിക് സെന്ററിന്റെയും അടിസ്ഥാനശിലകൾ ആശീർവദിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങൾ ആവർത്തിക്കുന്ന ലോകത്തിൽ പ്രതിസന്ധികളിൽ പതറിപ്പോകാതെ അതിജീവനത്തിനുള്ള പരിശ്രമങ്ങളാണുണ്ടാകേണ്ടത്. അന്യോന്യം കൈത്താങ്ങാവുകയാണ് ആവശ്യം. ആരും ഈ ലോകത്ത് ഒറ്റയ്ക്കല്ല എന്ന ചിന്ത പങ്കിടാൻ സാധിക്കണം. നമുക്കുള്ള വിഭവങ്ങൾ അപരനുകൂടി പങ്കിടുന്ന അവസരത്തിലാണ് അതിജീവനം സാധ്യമാകുന്നതെന്നും അദ്ദേഹം പഞ്ഞു….

        Read More

          സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

          തെഞ്ചേരി: കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് *എൻഎസ്എസ് യൂണിറ്റ് 188ന്റെ നേതൃത്വത്തിൽ തെഞ്ചേരിയിൽ എൽ പി സ്കൂളിൽ*“സപ്തദിന സഹവാസ ക്യാമ്പ്”വിജയകരമായി സംഘടിപ്പിച്ചു. ക്യാമ്പ് *2025 ഡിസംബർ 20-ന് ആരംഭിച്ച് ഡിസംബർ 26-ന് സമാപിച്ചു*.   ക്യാമ്പിന്റെ ഉദ്ഘാടനം **ഡിസംബർ 20-ന് ഉച്ചക്ക് 12 മണിക്ക്** നടന്നു. ചടങ്ങിൽ **തെഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ സൗരവ്** ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് വളണ്ടിയർമാർ, കോളേജ് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.   ക്യാമ്പിന്റെ ഭാഗമായി വിവിധ സാമൂഹ്യ…

          Read More

            എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

            കൽപ്പറ്റ: എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 2026 ജൂലൈ 29 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.   മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ദില്‍നത്ത്, വി.ജി ഡെല്‍വിന്‍, എന്നിവര്‍ ഒന്നാം സ്ഥാനവും…

            Read More

            ചുരം ഗ്രീൻ ബ്രിഗേഡ് മഴ യാത്ര സംഘടിപ്പിച്ചു

            അടിവാരം :സന്നദ്ധ സംഘടനയായ ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ചുരത്തിലൂടെ മഴയാത്ര സംഘടിപ്പിച്ചു, ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്രയ്ക്ക് ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു ഗഫൂർ ഒതയോത്ത് സ്വാഗതം പറഞ്ഞുവയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ വാഴക്കാട്,മർക്കസ് ലോ കോളേജ്,മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പുതുപ്പാടി’ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസം സ്ഥാപനങ്ങൾ…

            Read More