വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്ത് അഖില ആൻ്റണി മൈക്കിൾ
വിവാഹ ചടങ്ങിന് മുൻപ് മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേപ്പാടി സ്വദേശിനി അഖില ആൻ്റണി മൈക്കിൾ
വിവാഹ ചടങ്ങിന് മുൻപ് മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേപ്പാടി സ്വദേശിനി അഖില ആൻ്റണി മൈക്കിൾ
എടവക : എടവക ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജലവിതരണ വകുപ്പിന്റെ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ഞപ്പിത്ത രോഗം കൂടുതൽ ആളുകളിലേക്ക് ദിവസേന പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ. അധികൃതർ പ്രദേശവാസികൾക്ക് ആവശ്യമായ ശുദ്ധജല വിതരണം നടത്തണം.നിലവിൽ ടാങ്കറുകളിൽ എത്തിച്ച് വിതരണം നടത്തുന്ന വെള്ളം പ്രദേശവാസികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും മറ്റും തികയാത്ത സാഹചര്യമാണ്.അതിനാൽ പൈപ്പ് ലൈനുകൾ അടിയന്തരമായി സ്ഥാപിച്ച് എത്രയും പെട്ടെന്ന്…
മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിലെ 2025 – 26 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 30-ന് വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം സ്വീകരിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും പ്രസിദ്ധ അക്കാദമീഷ്യനുമായ പ്രൊഫ. സാബു എം കെ മുഖ്യാതിഥിയായിരിക്കും.മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളിൽ നിന്ന് പി.എച്ച്.ഡി….
മാനന്തവാടി : എടവക പഞ്ചായത്ത് ഏഴാം വാർഡ് പൈങ്ങാട്ടിരിയിൽ കുരുമുളക് സമിതി രൂപീകരിച്ചു . പഞ്ചായത്തംഗം എം കെ ലത്തീഫ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്ലാനിങ് ബോർഡ് അംഗം കെ എം ഷിനോജ് , പാപ്പച്ചൻ മൂശാപള്ളി , കെ വി അന്ദ്രു , വാർഡ് വികസന സമിതി കൺവീനർ ഷബീർ പാലമുക്ക് , സത്താർ എന്നിവർ പ്രസംഗിച്ചു . ഭാരവാഹികൾ പ്രസിഡൻറ് :-മുത്തലിബ് ചാമാക്കാലി . വൈ പ്രസി : കെ. വി. അന്ത്രു…
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി. ജില്ലയിൽ നടത്തിയ ലീഡർഷിപ്പ് ക്യാമ്പിലെ മികച്ച പ്രകടനവും ജില്ലാതലത്തിൽ നടത്തിയ പരിപാടികളിലെ പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് ആവണിയെ അർഹയാക്കിയത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തഞ്ചാവൂരിൽ നടക്കുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് സംസ്ഥാനത്ത് നിന്ന് ആവണി ഉൾപ്പെടെ 10 പേരാണ്…
അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ശ്രീമതി സവിത സ്വാഗത പ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ ശ്രീമതി ഹർഷ ആശംസകൾ അറിയിച്ചു.ഡോ അരുൺ ബേബി കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ക്ലാസുകളെടുത്തു. ഫാമിലി കൗൺസിലർ ശ്രീ ഗോഡ്സൻ വാലയിൽ കുട്ടികളിൽ മാനസികാരോഗ്യം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും അത് പപ്പെറ്റ് ഷോയിലൂടെ…
കൽപറ്റ : വയനാട് കോഫിഗ്രോവേർസ് അസോസിയേഷൻ്റെയും വയനാട് റോബസ്റ്റ കോഫി പ്രൊഡ്യൂസർ കമ്പനിയുടെയും ഓഫീസ് ഉത്ഘാടനംചെയ്തു : കൽപറ്റ മലബാർ ഗോൾഡിന് സമീപമുള്ള പാലുകുന്നുബിൽഡിംഗിലാണ് ബഹു. പ്രിൻസിപിൾക്രിഷിഓഫീസർ സീമമാഡവും ജില്ലാ വ്യവസായകേന്ദ്രം ജനറൽമനേജർ ജിഷമാഡവും ഉത്‌ഘാടനംചെയ്തത് അനൂപ് പാലുക്കുന്ന് അലി ബ്രാൻ ബാപ്പയ്യ ജൈനൻ മോഹൻരവി അഡ്വ രമണി സാബു ഷിബു സജി എന്നിവർസംസാരിച്ചു
ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.
ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നിമദ്രസ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൈക്കിൾ റാലി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ് കെ തുടങ്ങിയവർ പ്രസംഗിച്ചു.
ബത്തേരി:വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂല്‍പ്പുഴ മുക്കുത്തികുന്ന് പുളിക്കചാലില്‍ പി.എസ്. സുനില്‍ (59), തടത്തില്‍ചാലില്‍ റ്റി.എസ്. സന്തോഷ് (56), പുത്തൂര്‍കൊല്ലി പി.കെ. രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി.എം. ശിവരാമന്‍ (62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.-സുനിലിന്റെ വീട്ടില്‍ മാനിറച്ചി കറിവെക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെയാണ് നാല് പേരും പിടിയിലായത്. ഇവിടെ നിന്ന് പാചകം ചെയ്ത ഇറച്ചിയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും വനംവകുപ്പ് കണ്ടെടുത്തു….