ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി., അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്.   ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും…

    Read More

      വായനപക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

      വെളളമുണ്ട:- പബ്ലിക് ലൈബറി വെള്ളമുണ്ടയുടെയും എ.യു. പി. എസ് വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണ പരിപാടി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. എം. കമർ ലൈല ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ അധ്യക്ഷനായിരുന്നു ശ്രീ. കെ.കെ ചന്ദ്രശേഖരൻ പി എൻ പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. ത്രേസ്യ. എം. ജെ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു ഷൈല പി ആൻ്റണി( പ്രധാനാധ്യാപിക . എ യു. പി എസ് വെള്ളമുണ്ട) എം. നാരായണൻ നായർ . സരസമ്മ…

      Read More

      പ്രതിഷേധ പ്രകടനം നടത്തി

      തരുവണ: മുണ്ടക്കൈ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ പ്രതിഷേധ പ്രകടനം നടത്തി.ദുരന്തം ഉണ്ടായിട്ടു മൂന്ന് മാസം കഴിഞ്ഞിട്ടും കേരള സർക്കാർ പുനരതിവാ സത്തിനു സ്ഥലം പോലും ഇത് വരെ കണ്ടെത്തിയില്ലാന്ന് പ്രതിഷേധ ക്കാർ ആരോപിച്ചു.പ്രകടനത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ,നിയോജക മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്‌,സി.സി. അബ്ദുള്ള, അലുവ മമ്മൂട്ടി,പി.കെ.ഉസ്മാൻ,ഈ.വി.സിദീഖ്, അബൂട്ടി പുലിക്കാടു,എ.കെ.നാസർ,എസ്.നാസർ,പി.കെ.മുഹമ്മദ്,ബിസ്മി…

      Read More

        തീവ്രപഠന ക്യാമ്പ് ആരംഭിച്ചു

        കാട്ടിക്കുളം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 104 ഗോത്രവർഗ വിദ്യാർഥികളുടെ വിജയം ലക്ഷ്യം വച്ചു പട്ടികവർഗ വികസന വകുപ്പിൻ്റെ സഹകരണത്തോടെ ഒരു മാസക്കാലത്തെ തീവ്രപഠന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻ്റും കാട്ടിക്കുളം വാർഡ് മെമ്പറുമായ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ…

        Read More

        പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം

        പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം പിഎംജിഎസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിക്ക് കീഴിലെ മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എം.പി പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. കല്ലോടി – വെള്ളമുണ്ട – തോട്ടോളിപ്പടി റോഡ്, പുല്ലുമല – കരിവയൽ റോഡ് റോഡുകളുടെ…

        Read More

          എൻ എസ് എസ് മുട്ടിൽ ടൗൺ കരയോഗം -ഓണാഘോഷവും, കുടുംബമേളയും, സ്വാഗതസംഘം രൂപീകരിച്ചു

          മുട്ടിൽ :മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബമേളയും സമുചിതമായ രീതിയിൽ നടത്തുവാൻ ഇന്ന് കൂടിയ ഭരണസമിതി യോഗം തീരുമാനിച്ചു. വിപുലമായ പരിപാടികളോട് കൂടി നടത്തുന്ന ഓണാഘോഷവും കുടുംബമേളയും വിജയപ്രദമാക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. കരയോഗത്തിന്റെ പരിധിയിലുള്ള കുടുംബാംഗങ്ങൾക്ക് സാമൂഹ്യക്ഷേമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രത്യേക കർമ്മസമിതി രൂപീകരിച്ചു. സ്വാഗതസംഘ യോഗം മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന സി നായർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ മുട്ടിൽ ടൗൺ എൻ എസ്…

          Read More

          പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ

          പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ കണിയാരം എ.എൽ.പി സ്കൂളിൽ പഠനോത്സവവും ഗോത്രോത്സവവും സമുചിതമായി നടത്തി. മാനന്തവാടി BPC ശ്രീ.കെ.കെസുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി.ബീന KM, PTA പ്രസിഡൻ്റ് ശ്രീ ആഗസ്തി TJ , ശ്രീമതി ഷൈല KM തുടങ്ങിയവർ ആശംസകളർപ്പിച്ചു. അക്ഷരമരം, പരീക്ഷണങ്ങൾ, കേരളപരിചയം, ഗോത്രകലാരൂപങ്ങളുടെ അവതരണം തുടങ്ങിയ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ഉത്സവത്തിൻ്റെ മാറ്റുകൂട്ടി

          Read More

            ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

            ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി ഫിറോസ് (43) ഇന്ന് പുലര്‍ച്ചെ വെണ്ണിയോട് വാളലിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു. ഭാര്യയേയും മക്കളെയും കുടുംബ വീട്ടിലേക്ക് യാത്ര അയക്കാന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഭാര്യ: ജസ്‌ന, മക്കള്‍: അന്‍സിയ, അഷിന്‍ റെയ്ഹാന്‍ എന്നിവരെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

            Read More

              ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച

              ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ നടക്കും.26 സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വിഷൻ 2031 ന്റെ ഭാഗമായി പതിനായിരം പേർക്ക് തൊഴിലും പതിനായിരം പേർക്ക് 25000 രൂപ വില വരുന്ന പവർ മെഷീൻ വിതരണം ചെയ്യാനും കഴിഞ്ഞുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ടൈലറിങ് ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണന്നും ഭാരവാഹികൾ പറഞ്ഞു.ഞായറാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ജി. കാർത്തികേയന്റെ…

              Read More

              കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്

              മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും…

              Read More